
എടത്വ ∙ വെള്ളത്തിലാണ് പഠനം. മുട്ടാർ ഗവ.
യുപി സ്കൂളിൽ രണ്ടു മാസത്തിലേറെയായി ഈ ദുരിതം തുടങ്ങിയിട്ട്. ഈ വർഷം ഇത് അഞ്ചാം തവണയാണ് സ്കൂൾ മുറ്റത്തും ക്ലാസ് മുറിയിലും വെള്ളം കയറുന്നത്.
ഇക്കുറി ചില ക്ലാസുകളിൽ വെള്ളം കയറിയില്ല എന്നതാണ് ആശ്വാസം. സ്കൂളിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് മിക്കപ്പോഴും.കുട്ടികൾ കണ്ണു തെറ്റിച്ചു മുറ്റത്തിറങ്ങിയാൽ അപകടത്തിൽ പെടുമോ എന്ന ആശങ്കയാണ് അധ്യാപകർക്ക്.
120 വർഷത്തിലേറെ പഴക്കമുള്ളതാണ് സ്കൂൾ.
എൽകെജി ഉൾപ്പെടെ നൂറിലേറെ കുട്ടികളാണ് പഠിക്കുന്നത്. മണിമലയാറിന്റെ തീരത്തായതിനാൽ പെട്ടെന്ന് വെള്ളം കയറും.
ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും രക്ഷാകർത്താക്കളും അധ്യാപകരും പെടാപ്പാടു പെടുകയാണ്. നദിയിൽ നിന്നുള്ള കലക്കവെള്ളം സ്കൂളിൽ എത്തുന്നതിനാൽ ക്ലാസ് മുറികളും പരിസരവും എക്കൽ കൊണ്ട് നിറയും.
ഇത് നീക്കം ചെയ്യാതെ ക്ലാസ് നടത്താൻ കഴിയില്ല.
സ്കൂൾ പരിസരം മണ്ണിട്ട് ഉയർത്തിയാൽ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം ആകുമെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. സ്കൂളിലേക്ക് എത്തുന്ന വഴികളും തകർന്ന നിലയിലാണ്. കുട്ടനാട്ടിൽ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ഒറ്റപ്പെടുന്ന പഞ്ചായത്താണ് മുട്ടാർ.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും എസി റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന മുട്ടാർ – കിടങ്ങറ റോഡിൽ പല സ്ഥലത്തും വെള്ളം കയറിയിട്ടുണ്ട്. ദൂരെ നിന്നു വരുന്ന അധ്യാപകർക്കും സ്കൂളിൽ എത്താൻ ബുദ്ധിമുട്ടാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]