
ആലപ്പുഴ∙ കുമ്പളം പാലത്തിൽ നിന്ന് അരൂർ ക്ഷേത്രം കവലയിലേക്കു രണ്ടര കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ രാവിലെയും വൈകിട്ടും ഗതാഗതത്തിരക്കേറുമ്പോൾ ഇത്രയും ഭാഗം കടന്നുകിട്ടാൻ വേണ്ടതു ചുരുങ്ങിയത് ഒരു മണിക്കൂർ.
ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന 12.5 കിലോമീറ്റർ പിന്നിടാൻ രണ്ടു മണിക്കൂർ പോരാ. രണ്ടു വർഷത്തിലേറെയായി യാത്രക്കാർ നരകിക്കുന്നു.
ഗതാഗതക്കുരുക്കിൽ കിടക്കുന്ന യാത്രക്കാർക്കല്ലേ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പണം നൽകേണ്ടതെന്നു സുപ്രീം കോടതി ചോദിക്കുമ്പോൾ അരൂർ– തുറവൂർ ഭാഗത്തിനും അതു ബാധകം.ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളും കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്നവരും വിനോദ സഞ്ചാരികളുമെല്ലാം ഈ കുരുക്കിലുണ്ട്.
ഓഫിസിലേക്ക് ഉൾപ്പെടെ യാത്രയ്ക്കു ട്രെയിനിനെ ആശ്രയിക്കാമെന്നു വച്ചാൽ തീരദേശപാത വഴി ആവശ്യത്തിനു ട്രെയിനുമില്ല.
ഉയരപ്പാത നിർമാണം ഏറെ പുരോഗമിച്ചതിനാൽ തുറവൂർ ഭാഗത്തു ഗതാഗതക്കുരുക്കിനു ലേശം കുറവുണ്ട്. എന്നാൽ നിർമാണം പുരോഗമിക്കുന്ന കുത്തിയതോട്, പാട്ടുകുളങ്ങര, ചന്തിരൂർ, എരമല്ലൂർ തുടങ്ങിയ ഭാഗങ്ങളിൽ രക്ഷയില്ല.
കൂടുതൽ പണി നടക്കുന്ന അരൂർ ക്ഷേത്രം കവല മുതൽ കുമ്പളം പാലം വരെയുള്ള ഭാഗത്താണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക്.തുറവൂരിൽ നിന്നു കുണ്ടിലും കുഴിയിലും വീണും കുരുക്കിൽ ഇഴഞ്ഞും രണ്ടു മണിക്കൂർ കൊണ്ടു കുമ്പളം ടോൾ പ്ലാസയിൽ എത്തുമ്പോൾ ഒരു വശത്തേക്കു കാറുകൾക്ക് 45 രൂപയാണു ടോൾ നിരക്ക്. റോഡ് തകരുകയും ഗതാഗതക്കുരുക്ക് കൂടുകയും ചെയ്തതോടെ ടോൾ നിർത്തണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. തൃശൂർ പാലിയേക്കരയിലെ ഗതാഗതക്കുരുക്കിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും മോശം റോഡിനു ടോൾ പിരിക്കുന്നത് അന്യായമെന്നു വിലയിരുത്തുകയും ചെയ്തതോടെ കുമ്പളത്തെ ടോൾ ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
തുറവൂർ, അരൂർ ഭാഗങ്ങളിൽ റോഡിന്റെ സ്ഥിതി വളരെ മോശമാണ്. വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ– കുമ്പളങ്ങി റോഡിലും കുണ്ടുംകുഴിയുമാണ്.
സുരക്ഷയുമില്ല
ഉയരപ്പാത നിർമാണമേഖലയിൽ മതിയായ സുരക്ഷയില്ലെന്നു പരാതി.
വെൽഡിങ്ങും കോൺക്രീറ്റിങ്ങിനു തട്ട് തയാറാക്കലും മുകളിൽ, താഴെ റോഡിലൂടെ വാഹനങ്ങൾ–ഇതു സ്ഥിരം കാഴ്ചയാണ്. ഇന്ധനം കൊണ്ടുപോകുന്ന ലോറികൾക്കു മുകളിൽ വെൽഡിങ്ങിന്റെ തീപ്പൊരി വീഴുമ്പോൾ യാത്രക്കാരിലും ആശങ്ക കൂടും.
ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുമ്പോഴും വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
തുറവൂരിൽ വടം ഹുക്കിൽ നിന്ന് ഊരി ഇരുമ്പ് ബീം താഴെ വീണു ലോറി തകർന്നതു കഴിഞ്ഞ ഞായറാഴ്ചയാണ്. ഇപ്പോഴും ക്രെയിൻ ഉപയോഗിച്ചു ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുമ്പോൾ തൊട്ടരികെ മാത്രമാണു വാഹനങ്ങൾ തടയുന്നത്.
തൂണുകൾക്കു മുകളിൽ ഗർഡർ പൂർണമായി സ്ഥാപിക്കും മുൻപേ വാഹനങ്ങൾ തൊട്ടരികിലൂടെ കടത്തി വിടുന്നുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]