
ചെങ്ങന്നൂർ ∙ ചെറുപ്പത്തിൽ അമ്മ വി.ആർ.സജനമോൾക്കൊപ്പം പല തവണ പോസ്റ്റ് ഓഫിസിൽ എത്തിയിട്ടുണ്ട് പവിത്ര. അതൊക്കെ സ്കൂൾ അവധി ദിവസങ്ങളിലായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം അമ്മ പോസ്റ്റ്മിസ്ട്രസ് ആയി ജോലി ചെയ്യുന്ന വാഴാർമംഗലം പോസ്റ്റ് ഓഫിസിലേക്ക് പവിത്ര എസ്.കുമാർ എത്തിയത് പോസ്റ്റ്വുമണായി ജോലിയിൽ ചേരാനാണ്.
കുറ്റൂർ പാലപ്പള്ളിൽ സജനമോൾക്ക് കഴിഞ്ഞ 14 വർഷത്തെ സർവീസിനിടയിലെ ആ ദിവസം മറക്കാനാകില്ല. തന്റെ പക്കലുള്ള റജിസ്റ്ററിൽ ഒപ്പിട്ട് മകൾ ആദ്യജോലിയിൽ ചേർന്നത് ഇരട്ടിമധുരമുള്ള നിമിഷമായി.
മുൻപു പുല്ലാട് പോസ്റ്റ് ഓഫിസിൽ 11 വർഷം ജോലി ചെയ്തിരുന്ന സജന പോസ്റ്റ്ഓഫിസിന്റെ പ്രവർത്തനം മികവുറ്റതാക്കിയാണു പടിയിറങ്ങിയത്. 2021ൽ വാഴാർമംഗലം പോസ്റ്റ് ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു.
എൽഐസി തിരുവല്ല ബ്രാഞ്ച് ചീഫ് അഡ്വൈസർ പി.ടി. പുഷ്പകുമാർ ആണു സജനയുടെ ഭർത്താവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]