ചെന്നിത്തല ∙ തരിശു കിടക്കുന്ന മീൻകുളത്തിലെ വെള്ളം നെൽപാടത്തിലെ വിത നശിപ്പിക്കുന്നതായി പരാതി. ചെന്നിത്തല 3–ാം ബ്ലോക്ക് പാടശേഖരത്തിൽ 6 ഏക്കർ നിലത്ത് കൃഷി ചെയ്യുന്ന പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ തങ്കപ്പനാണ് ഇതു സംബന്ധിച്ച് പുഞ്ച സ്പെഷൽ ഓഫിസർക്ക് പരാതി നൽകിയത്.
തങ്കപ്പനും മകളുമാണ് ഇവിടെ കൃഷിക്ക് ചെയ്യുന്നത്. കൃഷിക്കായി സർക്കാർ സൗജന്യമായി നൽകിയ വിത്ത് പാകിയെങ്കിലും മഴയിലും വെള്ളത്തിലും കിടന്ന് എല്ലാം നശിച്ചു.
പുറത്ത്നിന്നു കൂടുതൽ വില നൽകി മൂന്നര ക്വിന്റൽ നെൽവിത്ത് വാങ്ങി വിതച്ചാണ് വീണ്ടും കൃഷി ആരംഭിച്ചത്.
ഈ പാടത്തോടു ചേർന്ന് തൊട്ടടുത്തുള്ള ആറുപറ നിലത്തിൽ മത്സ്യകൃഷിക്കായി വെള്ളം വറ്റിക്കാതെ കിടക്കുന്നതിനാൽ തങ്കപ്പന്റെ കൃഷിയിടത്തിലേക്കു വെള്ളം കയറി. ഇക്കാരണത്താൽ കൃഷി നശിക്കുകയാണെന്നും പരിഹാരം കാണണമെന്നുമാണ് പരാതി.ചെന്നിത്തല കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഓഫിസറും പാടശേഖരസമിതി ഭാരവാഹികളും സ്ഥലം സന്ദർശിക്കുകയും വെള്ളം കയറാതിരിക്കാൻ വരമ്പു കുത്തി തടയുമെന്നും പറഞ്ഞിരുന്നു.
എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും ഇതുമൂലം വളമോ കളനാശിനിയോ പ്രയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകായാണെന്നും തങ്കപ്പൻ പറഞ്ഞു.
കഴിഞ്ഞവർഷം 6 ഏക്കർ നിലത്ത് കൃഷി ചെയ്തപ്പോൾ ലഭിച്ചത് 18 ക്വിന്റൽ നെല്ലു മാത്രമായിരുന്നു. കൊയ്ത്തു കൂലിക്കും ചുമട്ടു കൂലിക്കു പോലും ഈ തുക മതിയാവില്ല.
ഈ സ്ഥിതി വീണ്ടും ഉണ്ടാകാതിരിക്കാനാണ് പരാതിയുമായി തങ്കപ്പൻ രംഗത്തെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

