തുറവൂർ ∙ ബൈപാസ് കവലയിൽ അരൂർ – തുറവൂർ ഉയരപ്പാതയുടെ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തിയത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. ഇന്നലെ രാവിലെ എറണാകുളത്തു നിന്നു ചേർത്തല ഭാഗത്തേക്കു വന്ന വാഹനങ്ങളൊക്കെ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
കുമ്പളം പാലം കടന്നും വാഹനങ്ങളുടെ നിര നീണ്ടു.
സമാന്തര പാതകളിൽ ബസുകളും സർവീസ് തുടരാനാകാതെ ദുരിതത്തിലായി. അരൂർ അമ്പലം ജംക്ഷനിലെത്തി തിരികെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പോലും സമാന്തര പാതയിൽ ഏറെ നേരം കിടക്കേണ്ടിവന്നു.
ഇട റോഡികളിലൂടെ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളടക്കം അരൂർ മേഖല മൊത്തത്തിൽ നിശ്ചലമായി.
അരൂർ അമ്പലം ജംക്ഷനിൽ ട്രാഫിക് മാർഷൽമാരുടെ കുറവ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കുരുക്ക് ഏതാനും ദിവസത്തേക്ക് തുടർന്നേക്കും. ബൈപാസ് ജംക് ഷനിലെ റാംപ് നിർമാണവും ഉയരപ്പാത നിർമാണത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയും വരും ദിവസങ്ങളിലും ഗതാഗതക്കുരുക്കിനു കാരണമാകും.
ഈ ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുന്നതിനായി ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് ഗർഡറുകൾ ഉയർത്തുന്നത്.
നവംബർ 13ന് എരമല്ലൂരിനു സമീപം ഗർഡർ പിക്കപ് വാനിനു മുകളിൽ വീണ് അപകടം ഉണ്ടായതിനാൽ സുരക്ഷയ്ക്കു വേണ്ടി ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണ് ഇവിടെ ഗർഡറുകൾ സ്ഥാപിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

