നെടുമുടി ∙ വിഷം കലക്കിയുള്ള മത്സ്യബന്ധനം കുട്ടനാട്ടിൽ വീണ്ടും സജീവമായി. ഫിഷറീസ് വകുപ്പിന്റെ പരിശോധനയിൽ ഒരാൾ പിടിയിൽ.മാവേലിക്കര ചെറുകോൽ സ്വദേശിയായ മാമ്മൂട്ടിൽ വീട്ടിൽ ആന്റണി സോളമനെയാണ് മാന്നാർ ഫിഷറീസ് ഓഫിസർ എം.ദീപുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ പമ്പയാറ്റിൽ നെടുമുടിയിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധനത്തിനായി പൊതുജലാശയത്തിൽ കലക്കാൻ ഉപയോഗിച്ച വിഷവും മത്സ്യബന്ധന ഉപകരണങ്ങളും മത്സ്യവും അടക്കം പിടികൂടിയാണ്.
നെടുമുടി പാലത്തിനു തെക്കു പടിഞ്ഞാറായി പമ്പയാറ്റിൽ മണിമലമുട്ട് ഭാഗത്ത് നിന്നാണു വിഷം കലർത്തിയുള്ള മത്സ്യബന്ധനം പിടികൂടിയത്. മത്സ്യബന്ധനത്തിനായി എൻജിൻ വള്ളത്തിൽ നീട്ടുവലയുമായെത്തി വിഷം കലക്കുമ്പോഴാണ് ആന്റണി പിടിയിലായത്.
ഇയാളുടെ വള്ളവും വലയും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തു. മാവേലിക്കരയിൽനിന്നു ബൈക്കിലാണ് ആന്റണി നെടുമുടി ഭാഗത്ത് എത്തി മത്സ്യ ബന്ധനം നടത്തുന്നത്.
വള്ളവും മത്സ്യം പിടിക്കാനുള്ള ഉപകരണങ്ങളും അടക്കം നെടുമുടിയിൽ തന്നയാണ് ഇടാറുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇയാൾക്കെതിരെ കേരള ഉൾനാടൻ ഫിഷറീസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ.
വി.പ്രശാന്തന്റെ നിർദേശ പ്രകാരം നടത്തിയ പട്രോളിങ്ങിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ അരുൺ ദാസ്, ഷോൺ ഷാം സുധാകർ എന്നിവരും പങ്കെടുത്തു. കൂടാതെ ഇന്നലെ നടത്തിയ പരിശോധനയിൽ പുഞ്ചക്കൃഷിക്കായി പമ്പിങ് നടത്തുന്ന മോട്ടർ തറയിൽ മടവല ഉപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം പിടികൂടി.
ഇവർക്കെതിരെയും കേരള ഉൾനാടൻ ഫിഷറീസ് ആക്ട് പ്രകാരം നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പട്രോളിങ് ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

