ചേർത്തല ∙ ശ്രീനാരായണഗുരു രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് എസ്എൻഡിപി യോഗം കേന്ദ്ര വനിതാസംഘത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ഹോമമന്ത്ര യജ്ഞം നടത്തി. എസ്എൻഡിപി യോഗനേതൃത്വത്തിൽ 3 പതിറ്റാണ്ട് പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ‘സാർഥകം’ എന്ന പേരിൽ സ്വീകരണവും ഒരുക്കി. ശ്രീനാരായണ ഗുരുദേവന്റെ ചിന്തകൾ കാലാതീതമാണെന്നും ആധുനികതയും ആത്മീയതയും സമന്വയിപ്പിച്ച ആ ചിന്തകൾ എന്നും നിലനിൽക്കുമെന്നും സ്വീകരണമേറ്റുവാങ്ങി വെള്ളാപ്പള്ളി പറഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള അയ്യായിരത്തിലധികം വനിതകൾ യജ്ഞത്തിൽ പങ്കെടുത്തു.
ശ്രീനാരായണ ഗുരു രചിച്ച ഹോമമന്ത്രം ഉരുവിട്ടാണ് വനിതാസംഘം പ്രവർത്തകർ യജ്ഞം നടത്തിയത്.
കർണാടക കുദ്രോളിശ്രീ ഗോകർണനാഥേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഇന്ദിരാഭായിക്ക് വെള്ളാപ്പള്ളി ഹോമത്തിനുള്ള അഗ്നി കൈമാറി. കണിച്ചുകുളങ്ങര ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപാദം യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു.
എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, കേന്ദ്ര വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ, പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വൈസ് പ്രസിഡന്റ് എ.എസ്.ഷീബ, ട്രഷറർ ഗീത മധു, എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ.സോമൻ, ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, വിശ്വഗാജി മഠാധിപതി പ്രബോധ തീർഥ, പി.ടി.മന്മഥൻ, പി.എസ്.എൻ.
ബാബു, ബേബിറാം, പി.കെ.പ്രസന്നൻ, ബാബു കടുത്തുരുത്തി, എ.ജി.തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]