തുറവൂർ∙ മഹാക്ഷേത്രത്തിൽ ദീപാവലി ഉത്സവത്തിന് വൻ ഭക്തജനത്തിരക്ക്. ഉത്സവത്തിന് ഇനി രണ്ടുനാൾ മാത്രം.
ഇന്നലെ ആറാനകളാണ് എഴുന്നള്ളിയത്. ദീപാവലി വലിയവിളക്ക് ഉത്സവത്തിനു കേരളത്തിലെ പേരുകേട്ട
12 ഗജവീരൻമാരാണു എഴുന്നള്ളുന്നത്. ശ്രീബലിക്കും കാഴ്ച ശ്രീബലിക്കും കേരളത്തിലെ പ്രശസ്തരായ മേള കലാകാരൻമാർ ഇന്നലെ അണിനിരന്നു.
മേളം കാണുന്നതിനായി ഇതര ജില്ലകളിൽ നിന്നായി ആയിരങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. തിരക്കു നിയന്ത്രിക്കുന്നതിനായി കുത്തിയതോട് പൊലീസ് എസ്എച്ച്ഒ എം.അജയ്മോഹന്റെ നേതൃത്വത്തിൽ കുത്തിയതോട്, അരൂർ, പട്ടണക്കാട്, പൂച്ചാക്കൽ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് വിന്യാസവുമുണ്ട്.
ഇന്നലെ ക്ഷേത്രകലകളായ ശീതങ്കൻ തുള്ളൽ, നാഗസ്വരം, പഞ്ചാരിമേളം, വയലിൻ സോളോ, നൃത്തം,കഥകളി എന്നിവയും ഉണ്ടായിരുന്നു.
തുറവൂർ മഹാക്ഷേത്രത്തിൽ ഇന്ന്
ശ്രീബലി: തൈക്കാട്ടുശേരി മനു, പൂച്ചാക്കൽ ശ്രീനാഥ് എന്നിവരുടെ നാഗസ്വരം, വൈക്കം ചന്ദ്രൻമാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം–8.30, തിരുവാതിര–12.00, ഒാട്ടൻതുള്ളൽ –12.30, ഭരതനാട്യം, 2.00ന് ഡാൻസ്, ശവരഞ്ജിനി തിരുവാതിര സംഘം –4.00, കാഴ്ച ശ്രീബലി –4.30, സംഗീതക്കച്ചേരി, –9.30, നൃത്തസന്ധ്യ,– 10.30., വിളക്ക് –11.30, മേജർ െസറ്റ് കഥകളി –12.00. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

