ചെങ്ങന്നൂർ ∙ സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്നാരംഭിച്ച ശ്രീ സത്യസായി പ്രേമവാഹിനി ദിവ്യരഥയാത്രയ്ക്ക് ചെങ്ങന്നൂരിൽ ഭക്തിനിർഭരമായ വരവേൽപ്. ചെങ്ങന്നൂർ സത്യസായി സേവാ സമിതി ഹാളിൽ നിന്ന് പഞ്ചവാദ്യം, നാഗസ്വരം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങിവയുടെ അകമ്പടിയോടെ നടന്ന സ്വീകരണ ഘോഷയാത്രയ്ക്ക് ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് ബാബുരാജ്, സ്പിരിച്വൽ കോഓർഡിനേറ്റർ പി.ചന്ദ്രശേഖർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സ്വീകരണ പരിപാടി സത്യ സായി സേവാ സംഘടനാ സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പാദുകപൂജ, ഭജന, മംഗളാരതി എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു.
തുടർന്ന് രഥയാത്ര പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനായി തിരുവല്ലയിലേക്ക് പുറപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]