
എടത്വ ∙ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ പുതുക്കി പണിത വെള്ളംകുളങ്ങര ചുണ്ടൻ നീരണഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെ വള്ളപ്പുരയിൽ നിന്നു വെള്ളംകുളങ്ങര ഇളവന്തറ കടവിലേക്കാണു വള്ളം നീരണഞ്ഞത്.
നിലവിലുണ്ടായിരുന്ന ചുണ്ടന്റെ രണ്ടാമതു പുതുക്കിപ്പണിയലിനു ശേഷമായിരുന്നു നീരണയൽ.
വള്ളത്തിന്റെ 95 ശതമാനവും പുതുക്കി പണിതു. കോയിൽ മുക്ക് നാരായണൻ ആചാരിയുടെ ചെറുമകൻ സുരേഷ് മഹേശ്വരൻ ആചാരിയാണു വള്ളം പുതുക്കി പണിതത്.
37 ലക്ഷം രൂപ ചെലവഴിച്ചാണു വള്ളം പുതുക്കി പണിതത്. വ്യവസായി റെജി ചെറിയാൻ നീരണയൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വീയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, സിപിഎം ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ.കാർത്തികേയൻ, വീയപുരം എസ്ഐ എ.മുഹമ്മദ് ഷഫീഖ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
വീയപുരം പഞ്ചായത്തംഗം കൂടിയായ ജയകൃഷ്ണൻ പ്രസിഡന്റും വിനോദ് കുമാർ സെക്രട്ടറിയും മുരുകൻ ട്രഷററുമായ വള്ളം സമിതിയുടെ നേതൃത്വത്തിലാണു വള്ളം പുതുക്കി പണിതത്. സെന്റ് ജോൺസ് ബോട്ട് ക്ലബ് കായൽപ്പുറമാണു നെഹ്റു ട്രോഫി മത്സരത്തിൽ വെള്ളംകുളങ്ങര ചുണ്ടനിൽ തുഴ എറിയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]