
എടത്വ∙ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. തലവടി നീരേറ്റുപുറം ജംക്ഷനിൽ ബസ് കാത്തുനിൽക്കുന്നവർക്കു പോലും ഭീഷണിയാകുന്നതായി പരാതി.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ എടത്വ ജംക്ഷൻ മുതൽ എല്ലാ ജംക്ഷനുകളിലേയും സ്ഥിതി ഇതാണ്. ബസ് കാത്തുനിൽക്കുന്ന സ്കൂൾ കുട്ടികൾക്കു നേരെയാണ് ഏറ്റവും കൂടുതൽ ആക്രമണം.
രണ്ടു മാസം മുൻപ് വഴിയിൽ കെട്ടിയിട്ടിരുന്ന രണ്ട് എരുമകളെ നായ കടിച്ചു കൊന്നിരുന്നു. രാവിലെ നടക്കാൻ പോകുന്നവർക്കും വലിയ ഭീഷണിയാണു തെരുവുനായ്ക്കൾ. ഇരുചക്ര വാഹന യാത്രികരെ ആക്രമിക്കുന്നതും വാഹനം അപകടത്തിൽപെടുന്നതും സ്ഥിരം സംഭവമാണ്. തലവടി കാരിക്കുഴി പ്രദേശത്ത് കൂട്ടിൽ വളർത്തിയിരുന്ന കോഴികളെ കടിച്ചു കൊന്നിരുന്നു.
പലതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഉൾപ്രദേശങ്ങളിൽ നിന്നു നായ്ക്കുട്ടികളെ റോഡിൽ കൊണ്ടു വിടുന്ന സംഭവം ഏറെയാണ്. ഇവ റോഡിനു കുറുകെ പായുകയും വാഹനം നിയന്ത്രണം തെറ്റി വീഴുകയാണ്.
തെരുവുനായ ശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണം.
സിബി ചാക്കോ, കാരിക്കുഴി നിവാസി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]