
മാന്നാർ ∙ ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തി മാന്നാർ സ്റ്റോർ ജംക്ഷനിൽ ബസുകളുടെ അനധികൃത സ്റ്റോപ് തുടരുന്നു. സംസ്ഥാന പാതയിലെ മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ തുടങ്ങി മൂന്നു ദിക്കിലേക്കും വഴിയുള്ള സ്ഥലമാണ് മാന്നാർ സ്റ്റോർ ജംക്ഷൻ.
ഇതിൽ മാവേലിക്കരയ്ക്കും തിരുവല്ലയ്ക്കും പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളാണ് സീബ്രാ ലൈനിനു മുകളിലായി ബസ് നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.
റോഡു മുറിച്ചു കടക്കുന്ന കാൽനടക്കാർക്ക് ഇത് പ്രയാസത്തിലാക്കുന്നത്. ഈ ബസ് അവിടെ നിന്നും പോയിക്കഴിഞ്ഞാൽ റോഡിൽ ഗതാഗത തിരക്കാകും. പിന്നെ കാൽനട
യാത്രക്കാരനു മറുവശത്ത് എത്തണമെങ്കിൽ വീണ്ടും കാത്തു നിൽക്കണം. അടുത്ത ഗുരുതരമായ പ്രശ്നം തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകൾ ട്രാഫിക് സിഗ്നലിനു കീഴിലായാണ് മിക്കപ്പോഴും നിർത്തുന്നത്. അതും സിഗ്നൽ പോലും നോക്കാതെ.
ചെങ്ങന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്കു സിഗ്നലായാലും ഇവിടെ ബസുകൾ കിടക്കുന്നതിനാൽ പോകാൻ കഴിയുന്നില്ല.
പിന്നീട് അടുത്ത സിഗ്നൽ തെളിയുന്നതു വരെ ഇവിടെ കാത്തു കിടക്കണം. സിഗ്നലുകൾ ശരിയായി പ്രവർത്തിക്കാത്ത അവസരങ്ങളുമുണ്ട്.
മിക്കപ്പോഴും തോന്നുംപടിയാണ് വാഹനങ്ങളുമായി ആളുകളുടെ സഞ്ചാരം. ഇതെല്ലാമാണെങ്കിലും പൊലീസിന്റെ സേവനം ലഭ്യമാക്കി നിയന്ത്രണങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ നടപടികൾ ഒന്നുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]