
ആലപ്പുഴ ∙ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വാഹനങ്ങൾ വാടകയ്ക്ക് എടുത്തശേഷം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് അറസ്റ്റിലായത്.
ടാക്സി ഓടുന്ന വാഹനം ഉൾപ്പെടെ 4 വാഹനങ്ങൾ ഇയാൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയതായി നോർത്ത് പൊലീസ് കണ്ടെത്തി. വാഹനം തിരികെ ലഭിക്കാതെ വന്നപ്പോൾ ഉടമകളിൽ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ.രാജേഷ്, എസ്ഐമാരായ കെ.ജെ.ജേക്കബ്, എസ്.നൗഫൽ, എഎസ്ഐ നജീബ്, സീനിയർ സിപിഒമാരായ കെ.എസ്.ഷൈജു, എസ്.വിനു കൃഷ്ണൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് 4 വാഹനങ്ങൾ കണ്ടെത്തിയത്. വാഹനങ്ങൾ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി പ്രതി പണയം വച്ചിരിക്കുകയായിരുന്നു.
കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ പണയം വച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]