കിടങ്ങറ ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പുതിയതായി നിർമിച്ച കിടങ്ങറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയായത് വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു. പാലത്തിന്റെ കിഴക്കേ കരയിലെ അപ്രോച്ച് റോഡിലാണ് അപകടകരമായ രീതിയിൽ കുഴിയായത്.
പാലവും അപ്രോച്ച് റോഡും തമ്മിൽ ചേരുന്ന ഭാഗത്താണു കുഴി. ഇരു ഭാഗങ്ങളും ചേരുന്ന ഭാഗത്ത് ഇരുമ്പു തകിട് ഇട്ട് അതിനു മുകളിലാണു ടാറിട്ടിരുന്നത്.
ഈ ഭാഗത്തെ ടാറിളകി ഇരുമ്പു തകിടു തെളിഞ്ഞു.
പാലം ഇറങ്ങി വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണു കുഴി കാണാൻ സാധിക്കുന്നത്. ഇതുമൂലം വാഹനങ്ങൾ കുഴിയിലേക്കു ചാടുന്നു.
ചെറുവാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽ പെടുന്നതു പതിവാണ്.
ബന്ധപ്പെട്ടവർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു കുഴി അടച്ച് പാലത്തിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]