ആലപ്പുഴ∙ തദ്ദേശ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് അവസാനിക്കുകയും ഫലം വന്ന് ഒരു മാസം പിന്നിടുകയും ചെയ്തെങ്കിലും നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം ഉണ്ടായിരുന്നതിനാൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളും രാഷ്ട്രീയപാർട്ടികൾ നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അപകടത്തിനു കാരണമായ നിലയിൽ സ്ഥാപിച്ചിരുന്ന വലിയ കട്ടൗട്ടുകളും മറ്റും ചിലയിടങ്ങളിൽ നിന്നും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡും നീക്കം ചെയ്തിരുന്നു.
എന്നാൽ ഇടറോഡുകളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും സ്ഥാപിച്ച ചെറിയ ഫ്ലക്സ് ബോർഡുകളും മതിലുകളിലെ പോസ്റ്ററുകളും ചുവരെഴുത്തും ഇതുവരെ നീക്കം ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുമെന്ന ഉറപ്പിന്മേലാണ് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും സ്വകാര്യ വ്യക്തികളുടെ മതിലുകളിൽ ചുവരെഴുതുകയും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തിരുന്നത്. ചുവരെഴുതിയ സ്ഥലങ്ങളിൽ പെയിന്റടിച്ച് വൃത്തിയാക്കി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പും കഴിഞ്ഞു ഫലവും വന്ന ശേഷം ഇവരെ പിന്നെ കാണാനില്ലെന്ന് സ്ഥലം ഉടമകൾ പറയുന്നു. തങ്ങളുടെ പരിധിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് നഗരത്തിലെ വിവിധ റസിഡൻസ് അസോസിയേഷനുകളും പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. തുടർന്ന് ചില സ്ഥലങ്ങളിൽ ഉടമകൾ തന്നെ സ്വന്തമായി മതിൽ വൃത്തിയാക്കി പെയിന്റടിച്ചു.
ബൂത്തുകളായി പ്രവർത്തിച്ചിരുന്ന ചില സ്കൂളുകളുടെ പരിസര പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തിട്ടില്ലെന്നു സ്കൂൾ അധികൃതരും പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

