നെടുമുടി ∙ നെടുമുടി പഞ്ചായത്ത് 15–ാം വാർഡിൽ സിപിഐ സ്ഥാനാർഥിയുടെ തോൽവിയിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ പാർട്ടിയിൽ നിന്നു രാജി വച്ചു. സിപിഐ നെടുമുടി ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് കുട്ടനാട് മണ്ഡലം മുൻ സെക്രട്ടറിയുമായ പി.എ.അരുൺകുമാർ ഉൾപ്പടെയുള്ള 10 പേരാണു സിപിഐ പഴയകരി ബ്രാഞ്ചിൽ നിന്നു രാജിവച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐക്ക് 15–ാം വാർഡിൽ കനത്ത തിരിച്ചടിയാണു നേരിട്ടത്.
തോളോടു തോൾ ചേർന്നു പ്രവർത്തിക്കേണ്ട പാർട്ടി തന്നെ കൂടെ നിന്നു കാലുവാരിയെന്നും സിപിഐ മണ്ഡലം നേതാക്കൾ യാതൊരു വിധത്തിലും പാർട്ടിയെ സഹായിച്ചില്ലെന്നും രാജി വച്ചവർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

