അമ്പലപ്പുഴ ∙ ഗവ. ഡെന്റൽ കോളജിൽ എക്സ് റേ എടുക്കാൻ കാത്തു നിന്ന അമ്മയ്ക്കും മകൾക്കും സീലിങ് അടർന്നു വീണു പരുക്കേറ്റു.
ആറാട്ടുപുഴ വലിയഴീക്കൽ താച്ചയിൽ വിഷ്ണുവിന്റെ ഭാര്യ ഹരിത (29), മകൾ അതിഥി(7) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഥിയുടെ എക്സ് റേ എടുക്കുന്നതിനാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിലെ എക്സ് റേ മുറിയോടു ചേർന്ന മുറിയിൽ ഹരിത നിൽക്കുകയും അതിഥി കസേരയിൽ ഇരിക്കുകയും ആയിരുന്നു. ഇതിനിടെ ഹരിതയുടെ തലയുടെ പിന്നിലേക്കും അതിഥിയുടെ വലതു കാൽ മുട്ടിലേക്കുമാണ് ജിപ്സം ബോർഡിൽ നിർമിച്ച സീലിങ് ചീളുകൾ വീണത്.
ഇന്നലെ രാവിലെ 11.30ന് ആയിരുന്നു സംഭവം.
2 അടി നീളമുള്ള സീലിങ് ഭാഗങ്ങൾ ദേഹത്തു വീണെങ്കിലും ഇരുവരും പുറത്തേക്ക് ഓടിയിറങ്ങി. തുടർന്ന് തലചുറ്റൽ അനുഭവപ്പെട്ട
ഹരിതയെയും മകളെയും ഡെന്റൽ കോളജ് ജീവനക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഹരിതയെ സ്കാനിങ്ങിന് വിധേയയാക്കി. അതിഥിയുടെ എക്സ് റേ എടുക്കുന്നതും മുടങ്ങി. 2020യിൽ നിർമാണം പൂർത്തിയാക്കിയ താഴത്തെ നിലയിൽ ആണ് എക്സ് റേ വിഭാഗം പ്രവർത്തിക്കുന്നത്.
കഴിഞ്ഞ മേയിലാണ് ഡെന്റൽ കോളജ് പ്രവർത്തനം ഈ കെട്ടിടത്തിലേക്കു മാറിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

