മാന്നാർ ∙ മാന്നാർ ടൗണിൽ ഇന്റർ ലോക്ക് കട്ടയിടൽ നടന്നില്ല, അപകടങ്ങൾ തുടർകഥയാകുന്നു. ജലജീവൻ ശുദ്ധജല വിതരണ പദ്ധതിക്കായി എടുത്ത കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്നു എന്നു പരാതിയുയർന്ന സാഹചര്യത്തിലാണ് പൊതുമരാമത്തു വകുപ്പ് ഇന്റർലോക്ക് കട്ടയിടുന്നതിനു തീരുമാനിച്ചത്.
ഇന്റർലോക്ക് ഇടുന്നതിനായി ടൗണിലെ ചില ഭാഗങ്ങളിൽ ഓണത്തിനു മുൻപ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുത്തിരുന്നു.
മാന്നാർ മർച്ചന്റസ് അസോസിയേഷൻ ഇടപെട്ട് നിർമാണം ഓണക്കച്ചവടത്തെ ബാധിക്കുമെന്ന കാരണത്തിൽ പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി. അന്നു തന്നെ കുഴിയെടുപ്പു നിർത്തി. ഓണത്തിനു രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവശേഷിച്ച ഭാഗങ്ങൾ കൂടി കുഴിച്ചു.
ഒരാഴ്ചയ്ക്കുള്ള ഇന്റർലോക്ക് കട്ടയിടുമെന്ന് പറഞ്ഞെങ്കിലും ഇന്നുവരെ ഒന്നും നടന്നില്ല.
പാതയോരത്ത് മഴ വെള്ളം കെട്ടിക്കിടക്കുന്നു. അപകടമുണ്ടാകിതിരിക്കാൻ വശങ്ങളിലേക്ക് ഒതുക്കുന്ന ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്.
അടുത്തിടെ കാറിൽനിന്നും ഇറങ്ങുന്നതിനിടയിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരുക്കേറ്റിരുന്നു. ഇങ്ങനെ വെള്ളക്കെട്ടായി കിടക്കുന്ന കുഴികൾ കൂടുതൽ അപകടങ്ങൾക്കു കാരണമായേക്കും.
ഇന്റർ ലോക്ക് കട്ടയിട്ടില്ലെങ്കിലും വേണ്ട കുഴിയെങ്കിലും നികത്തി അപകടമൊഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]