ആലപ്പുഴ∙ കൊമ്മാടിയിൽ ബൈക്ക് യാത്രക്കാരൻ മരിക്കാനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് വാഹനാപകടങ്ങൾ പതിവ്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും പഴയ ദേശീയപാതയിൽ നിന്നു വാഹനങ്ങൾ തോന്നിയതുപോലെ ബൈപാസിലേക്ക് പ്രവേശിക്കുന്നതുമാണ് ഇവിടെ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം.
പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കിലും പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. സമീപത്തെ വഴിവിളക്കുകളും തെളിയുന്നില്ല. രാത്രിയിൽ പ്രദേശം ഇരുട്ടിലാണ്.
അപകടം നടന്ന സ്ഥലത്ത് റോഡിൽ രൂപപ്പെട്ട കുഴിയും റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കാടു വളർന്നു നിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.
കൊമ്മാടി ജംക്ഷനു സമീപം മുച്ചക്ര വാഹനത്തിൽ പ്രവർത്തിക്കുന്ന തട്ടുകട
അടച്ചശേഷം മംഗലം ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ആലപ്പുഴ ഭാഗത്ത് നിന്നുവന്ന ബൈക്ക് മുച്ചക്ര സൈക്കിളിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 14–ാം വാർഡിൽ കൊച്ചുതയ്യിൽ ബാബുരാജ് ഇന്നലെ പുലർച്ചെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ തട്ടുകടയുടമ അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും അപകടത്തിൽപെട്ടിരുന്നു. കൊമ്മാടി സിഗ്നലിനു സമീപത്തും ബൈക്ക് യാത്രക്കാരൻ കഴിഞ്ഞ ദിവസം രാത്രി അപകടത്തിൽപെട്ടിരുന്നു.
കളപ്പുര മുതൽ കൊമ്മാടി സിഗ്നൽ വരെയുള്ള പ്രദേശത്ത് വഴി വിളക്കുകളിൽ പകുതിയും തെളിയുന്നില്ല. പ്രദേശം രാത്രിയിൽ ഇരുട്ടിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]