
ആലപ്പുഴ∙ ദേശീയപാത നിർമാണത്തിനിടെ വീണ്ടും അപകടമുണ്ടായതോടെ, നിർമാണത്തിൽ വേണ്ട സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നു വ്യാപക ആക്ഷേപം. ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തു വെളിച്ചമില്ലാത്തതും അശാസ്ത്രീയ വഴിതിരിച്ചുവിടലും കാരണം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട്.
ഇതിനു പുറമേ കോൺക്രീറ്റും ഇരുമ്പുമൊക്കെ മുകളിൽ നിന്നുകൂടി വീണാൽ യാത്രികർക്ക് എന്തു സുരക്ഷയെന്നാണു ചോദ്യം. ആലപ്പുഴ ബൈപാസിൽ നാലു ഗർഡറുകൾ തകർന്നു വീണ് അഞ്ചു മാസം പിന്നിടുമ്പോഴാണ് അടുത്ത അപകടം.
മാർച്ച് മൂന്നിനാണ് ആലപ്പുഴ ബൈപാസിൽ വിജയ് പാർക്കിനു സമീപത്തെ 17–18 തൂണുകൾക്കിടയിൽ സ്ഥാപിച്ച നാലു ഗർഡറുകളും ഒരുമിച്ചു തകർന്നുവീണത്. 90 ടണോളം ഭാരം വരുന്ന ഗർഡറുകൾ 30 അടി താഴ്ചയിലേക്കാണു വീണത്.
ഈ സമയം പാലത്തിനടിയിൽ ആരുമില്ലാഞ്ഞതിനാൽ അന്നു ദുരന്തം ഒഴിവാകുകയായിരുന്നു.
അശാസ്ത്രീയ വഴിതിരിച്ചു വിടൽ കാരണം വാഹനങ്ങൾ നിയന്ത്രണം വിട്ടുണ്ടായ അപകടങ്ങളിൽ മാത്രം ഒരു ഡസനോളം മരണങ്ങൾ ഈ വർഷം മാത്രം സംഭവിച്ചിട്ടുണ്ട്. പുതുതായി നിർമിച്ച സർവീസ് റോഡുകൾ, മഴ ആരംഭിച്ചതോടെ കുഴി നിറഞ്ഞും അപകട കാരണമാകുന്നുണ്ട്.
അടിപ്പാത നിർമാണ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്ന സ്ഥലങ്ങളിലെല്ലാം കുഴിയാണ്. രാത്രിയിൽ വേണ്ടത്ര വെളിച്ചമോ, വഴിതിരിച്ചുവിട്ടതു ദൂരെ നിന്നറിയാനുള്ള മുന്നറിയിപ്പു ബോർഡുകളോയില്ല.
പലപ്പോഴും ഗതാഗതക്കുരുക്കും രൂപപ്പെടുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]