
ആലപ്പുഴ ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
സ്വയം പ്രതിരോധ ക്ലാസ് ഇന്ന്; മാവേലിക്കര∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഭദ്രാസന കമ്മിറ്റി പൊലീസിന്റെ സഹകരണത്തോടെ ഒരുക്കുന്ന സ്വയം പ്രതിരോധ ക്ലാസ് ഇന്നു 1.30നു പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ നടക്കും. സാമൂഹികപ്രവർത്തക മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും.
ശുദ്ധജലവിതരണംഭാഗികമായി മുടങ്ങും
മാവേലിക്കര ∙ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയകാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്–കൊറ്റാർകാവ്–പൊലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ജലഅതോറിറ്റിയുടെ പഴയ എസി പൈപ്പുകൾ മാറ്റി പുതിയ പിവിസി പൈപ്പ് സ്ഥാപിക്കുന്നതിനാൽ 20 മുതൽ ജൂൺ 15 വരെ പ്രദേശത്തു ശുദ്ധജലവിതരണം ഭാഗികമായി മുടങ്ങും. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: റീൽസ്, പോസ്റ്റർ മത്സരം
ആലപ്പുഴ∙ സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു റീൽസ്, പോസ്റ്റർ രചനാ മത്സരം നടത്തുന്നു.
ലഹരി വിരുദ്ധ സന്ദേശം ഉൾപ്പെടുത്തിയാണു പോസ്റ്ററും റീൽസും നിർമിക്കേണ്ടത്. മികച്ച പോസ്റ്ററിന് 5000 രൂപയും റീൽസിന് 10,000 രൂപയുമാണു സമ്മാനം.
[email protected] എന്ന ഇ മെയിൽ വിലാസത്തിലാണു സൃഷ്ടികൾ അയയ്ക്കേണ്ടത്. മത്സരാർഥിയുടെ ബയോഡേറ്റയും സ്കൂൾ പ്രധാനാധ്യാപികയുടെ സാക്ഷ്യപത്രവും വേണം.
സൃഷ്ടികൾ 24നു മുൻപ് അയയ്ക്കണം. സി – ഡിറ്റിൽ നിയമനം
ആലപ്പുഴ ∙ എന്റെ കേരളം പദ്ധതിയിലേക്കു സി – ഡിറ്റിൽ കരാർ അടിസ്ഥാനത്തിൽ രണ്ടു വിഡിയോഗ്രഫർ (പ്രൊഡക്ഷൻ സ്പെഷലിസ്റ്റ്), ഒരു വിഡിയോ എഡിറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്.
വിവരങ്ങൾ www.cdit.org, www.careers.cdit.org വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾ www.careers.cdit.org ലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അവസാന തീയതി 23. ഹിന്ദി അധ്യാപകർ
വെൺമണി∙ മാർത്തോമ്മാ എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്.
29 നു രാവിലെ 10 നു കൂടിക്കാഴ്ച. 9447460281.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]