ചെറിയനാട് ∙ നാട്ടുകാർക്കും യാത്രക്കാർക്കും വീണ്ടും വിനയായി ചെറിയനാട് റെയിൽവേ ഗേറ്റ് നിർമാണം. ചെറിയനാട് റെയിൽവേ സ്റ്റേഷനു വടക്കുള്ള ഗേറ്റിൽ പാളങ്ങൾക്കിടയിലെ കോൺക്രീറ്റ് കട്ടകളിളക്കിയതിനു പിന്നാലെ പാതയ്ക്കു കുറുകെ ഇരുമ്പുകമ്പി ഗ്രില്ലിടലും കൂറ്റൻ മതിലുകെട്ടും നടക്കുന്നതാണ് ഗേറ്റ് കടക്കുന്നതിനു ബുദ്ധിമുട്ടായത്.
റെയിൽവേ പാത അറ്റകുറ്റപ്പണികളുടെ ഭാഗമായി കഴിഞ്ഞ മാസം 25 മുതൽ ഈ മാസം 5 വരെ ഗേറ്റ് അടച്ചിട്ട് കോൺക്രീറ്റ് കട്ടകളിളക്കി പണികൾ തുടങ്ങിയിരുന്നു.
ഈ നിർമാണം അവസാന ഘട്ടമെത്തിയപ്പോൾ റോഡിനു കുറുകെ നേരത്തേയുണ്ടായിരുന്ന വലിയ ഓട പൊളിച്ചു ഇവിടെ ഇരുമ്പു ഗ്രില്ലിടുന്നതിനായി ഈ മാസം 5 മുതൽ 21 വരെ ഈ വഴിയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ദിവസം റോഡിനു കുറുകെ വലിയ കമ്പികൾ കൊണ്ടു നിർമിച്ച ഗ്രല്ലിട്ടു. കുറുകെയിടുന്നതിനു പകരം നേരെയാണ് കമ്പികൾ മുറിച്ചിട്ടിരിക്കുന്നത്.
ഇരുചക്രവാഹനത്തിന്റെയടക്കം ടയറുകൾ ഈ കമ്പിയഴിക്കുള്ളിൽ കുടുങ്ങി അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
ഗേറ്റിന് വടക്കു ഭാഗത്ത് ആറടിയിലധികം ഉയരത്തിൽ കരിങ്കല്ലു കൊണ്ടു വലിയ മതിൽ കെട്ടിയതും അപകടസാധ്യത ഉയർത്തി. ഗേറ്റ് അടച്ചിടുമ്പോൾ ഒരുഭാഗത്തു കൂടി നടന്നു പോയി പാളങ്ങൾ കുറുകെ കടക്കുന്നതിന് മതിൽനിർമാണം തടസ്സമാണ്.
നിർമിച്ച മതിൽ റോഡിലാണ് നിൽക്കുന്നത്. ചെറിയനാട്ടെ ഉത്സവകാലത്തു പള്ളിവിളക്കു വലിക്കുന്നതിനും ഇതു തടസ്സമാണ്.
ഈ മതിൽ അൽപം വടക്കോട്ടു മാറ്റിയാൽ പ്രശ്നം പരിഹരിക്കാമെന്ന് യാത്രക്കാർ പറഞ്ഞു. 21ന് ഇവിടത്തെ പണികൾ തീർത്ത് ഗേറ്റ് തുറന്നു ഗതാഗതം പഴയപടിയാക്കുമെന്നാണ് റെയിൽവേ അറിയിച്ചത്.
എന്നാൽ നിർമാണം പാതി വഴിയായതിനാൽ എന്താകുമെന്ന ആശങ്കയിലാണ് യാത്രികർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

