ആലപ്പുഴ ∙ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനിൽ റജിസ്റ്റർ ചെയ്ത 1500 ഹോട്ടലുകളാണു ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിൽ 900 ഹോട്ടലുകളും ഇന്നലെ അടച്ചിട്ടിരിക്കുകയായിരുന്നു.
തുറന്നവയിൽ തന്നെ പരിമിതമായ വിഭവങ്ങളാണു വിളമ്പിയത്. വിറകടുപ്പ് ഉപയോഗിക്കുന്ന ഹോട്ടലുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സിലിണ്ടർ ലഭിക്കാൻ ഒരാഴ്ച
ഗാർഹിക പാചകവാതക സിലിണ്ടർ ബുക്ക് ചെയ്താൽ ഒരാഴ്ചയോളം കഴിഞ്ഞാണു ലഭിക്കുന്നത്.
ചിലയിടങ്ങളിൽ 10 ദിവസത്തിലേറെ സമയമെടുക്കുന്നുണ്ട്. അതേസമയം ജനങ്ങൾ പരിഭ്രാന്തരായി അനാവശ്യമായി സിലിണ്ടർ ബുക്ക് ചെയ്യുന്നുണ്ടെന്നും അൽപം താമസമുണ്ടെങ്കിലും ഉടൻ പാചകവാതകം വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫിസർ എസ്.ഒ.ബിന്ദു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

