കായംകുളം∙ ദേശീയപാതയിലെ മുക്കട ജംക്ഷൻ–തോണ്ടലിക്കുന്നേൽപാലം റോഡിന്റെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചെങ്കിലും ക്വട്ടേഷൻ നൽകാൻ കരാറുകാർ എത്താത്തിനാൽ നിർമാണം അനിശ്ചിതത്വത്തിൽ.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നതിന് 45 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. നഗരസഭ 31 ാം വാർഡിലൂടെ പോകുന്ന റോഡിന്റെ നിർമാണച്ചുമതല നഗരസഭ എൻജിനീയറിങ് വിഭാഗത്തിനാണ്.
നഗരസഭ പ്രദേശത്ത് ഏറ്റവും മോശമായി കിടക്കുന്ന റോഡുകളിൽ ഒന്നാണിത്.
ആശുപത്രി, സ്കൂളുകൾ, കൃഷ്ണപുരം കൊട്ടാരം എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്തേക്കുള്ള റോഡാണിത്. ദേശീയപാതയിൽ മുക്കട
ജംക്ഷനിൽ നിന്ന് പുതുപ്പള്ളി, കണ്ടല്ലൂർ ഭാഗങ്ങളിലേക്കും പ്രയാർ, ആലുംപീടിക എന്നിവിടങ്ങളിലേക്കും വേഗത്തിൽ സഞ്ചരിക്കാൻ യാത്രക്കാർക്ക് ഗുണകരമാകുമായിരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്.
മുക്കട ജംക്ഷൻ മുതൽ കൊട്ടാരം ജംക്ഷൻ വരെയുള്ള ഭാഗത്ത് വലിയ കുഴികളിൽ കാൽനടക്കാർ വീഴുന്നു. ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി കരാറുകാരെ തരപ്പെടുത്തിയാലേ റോഡ് നിർമാണം ആരംഭിക്കാനാവൂ.
അതിനുള്ള തീവ്രശ്രമം നടക്കുകയാണെന്ന് നഗരസഭ കൗൺസിലർ സി.എസ്.ബാഷ പറഞ്ഞു. റോഡിൽ അമൃത് പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
റോഡരികിലുള്ള അപേക്ഷകർക്ക് ഇനിയും കണക്ഷൻ നൽകാനുണ്ട്.ഇതും നിർമാണത്തിന് തടസ്സമാകുന്ന മറ്റൊരു ഘടകമാണ്.
കണക്ഷൻ ലഭിക്കേണ്ടവരുടെ പുതിയ ലിസ്റ്റ് വാർഡ് കൗൺസിലർ നൽകിയിട്ടേയുള്ളു. നൂലാമാലകൾ അഴിച്ച് റോഡ് നിർമാണം ഇപ്പോൾ ആരംഭിച്ചില്ലെങ്കിൽ അടുത്ത മഴക്കാലവും നാടിന് ദുരിതമാവുമെന്ന് ആശങ്കയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

