പൂച്ചാക്കൽ ∙ മാക്കേക്കടവ് – നേരേകടവ് പാലം കര തൊടാൻ ഇനി ഒരു സ്പാനിന്റെ ദൂരം മാത്രം. 22 സ്പാനിൽ 21–മത്തെ സ്പാൻ സ്ഥാപിക്കൽ പൂർത്തിയായി.
35 മീറ്ററാണ് ഇനി വേണ്ട ഒരു സ്പാനിന്റെ നീളം.
ആകെയുള്ള 22 സ്പാനിൽ പാലത്തിന് മധ്യത്തിലുള്ള 2 സ്പാനുകൾക്ക് മാത്രം 47.76 മീറ്റർ നീളമുണ്ട്. 800 മീറ്ററിലേറെയാണ് പാലത്തിന്റെ ആകെ നീളം.
ഇരു വശങ്ങളിലും ഒന്നരമീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. ജനുവരി ആദ്യത്തോടെ 22–ാം സ്പാനിന്റെ സ്ഥാപിക്കൽ നടക്കും. 18 സ്പാനിന്റെ കോൺക്രീറ്റ് കഴിഞ്ഞു.
19–ാമത്തെ സ്പാനിന്റെ കോൺക്രീറ്റ് ഈ ആഴ്ച നടക്കും.
ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്പാനുകളുടെയും കോൺക്രീറ്റിങ് തീരുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ കൈവരികൾ മാക്കേക്കടവിൽ നിന്നും സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
2400 കൈവരികളാണ് വേണ്ടത്. ഇത് മാക്കേക്കടവിലെ യാർഡിൽ നിർമിച്ചാണ് പാലത്തിലേക്കു സ്ഥാപിക്കുന്നത്.
പാലത്തിന്റെ പണി തീർന്നാൽ മാക്കേക്കടവിലും നേരേകടവിലും അപ്രോച്ച് റോഡ് നിർമാണം ഉൾപ്പെടെ ജോലികളിലേക്കു കടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

