ചെങ്ങന്നൂർ ∙ മോഷണക്കേസിൽ ഉൾപ്പെട്ട ലോറി നിർത്തിയിട്ടിരിക്കുന്നത് തിരക്കേറിയ ശബരിമല പാതയിലെ എംകെ റോഡിൽ.
നിലവിൽ ഗവ. ആശുപത്രി പ്രവർത്തിക്കുന്ന ഗവ.ബോയ്സ് ഹൈസ്കൂളിനു ഏതാനും മീറ്റർ അകലെ റോഡരികിൽ മാസങ്ങളായി പാർക്ക് ചെയ്ത നിലയിലാണ്.
ടെലിഫോൺ കേബിളുകളും മറ്റും മോഷ്ടിച്ചു കടത്തിയ കേസിലെ തൊണ്ടി മുതലാണ് ലോറി.
പൊലീസ് സ്റ്റേഷൻ വളപ്പിലേക്കു മാറ്റാനാകാത്തതിനാലാണ് റോഡരികിൽ പാർക്ക് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രി പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ തിരക്കേറിയ ഭാഗത്ത് വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസമാണ്.
അപകടങ്ങൾക്കും സാധ്യതയുണ്ട്. നേതാജി റോഡിൽനിന്ന് എംകെ റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനു സമീപമാണ് ലോറി കിടക്കുന്നത് എന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
സൗകര്യപ്രദമായ സ്ഥലത്തേക്ക് അടിയന്തരമായി ലോറി മാറ്റണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

