എടത്വ ∙ അപകടം ഒഴിവാക്കാൻ സ്ഥാപിച്ച മെറ്റൽ ബീം ക്രാഷ് ബാരിയർ (സുരക്ഷാ ഗർഡർ) അഴിച്ചുമാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ലെന്നു പരാതി. ഇത് വൻ ദൂരത്തിലേക്ക് എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.
പാലത്തിനടിവശത്തുള്ള സ്വകാര്യസ്ഥലം നികത്താൻ വേണ്ടിയാണ് സുരക്ഷാ ഗർഡർ അഴിച്ചുമാറ്റിയതെന്നാണ് ആരോപണം. രാപകൽ നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന എടത്വ പ്രധാന പാലത്തിന്റെ പടിഞ്ഞാറുഭാഗത്താണ് മെറ്റൽ ബീം ക്രാഷ് ബാരിയർ ആഴിച്ചിട്ടിരിക്കുന്നത്.
ആലുംതുരുത്തി എടത്വ റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്ന വലിയ വളവുള്ള സ്ഥലം കൂടിയാണിത്.
വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുത്താൽ പടുകുഴിയിലേക്ക് വീഴുന്ന സ്ഥിതിയാണിപ്പോൾ.
തെക്കേക്കരയിൽ കോളജും, വടക്കേക്കരയിൽ ഏഴോളം സ്കൂളുകളും, ഐടിഐയും നിരവധി ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ ഇവിടെ തെരുവുവിളക്കുകളും തെളിയാറില്ല.
കഴിഞ്ഞ ദിവസം സൈക്കിൾ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ച് അപകടമുണ്ടായി. അടിയന്തരമായി മെറ്റൽ ബീം ക്രാഷ് ബാരിയർ തിരികെ സ്ഥാപിക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

