മാവേലിക്കര ∙ആഞ്ഞിലിപ്രയിൽ മറ്റം മഹാദേവർ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തുള്ള ഗോശാലയിൽ 2 ഡസനിലേറെ പശുക്കളുണ്ട്. അവ ചുരത്തുന്ന പാലിന്റെ മണവും നിറവുമാണ് ആഞ്ഞിലിപ്ര മാധവവിലാസം വീടിന്റെ ശോഭ.
പാടശേഖരത്തോടു ചേർന്നു കിടക്കുന്ന സ്ഥലത്തു പണ്ട് ഇഷ്ടികച്ചൂള ആയിരുന്നു. പരമ്പരാഗത ഇഷ്ടിക നിർമാണം മറഞ്ഞു തുടങ്ങിയപ്പോൾ മറ്റം മഹാദേവർ ക്ഷേത്രത്തിലെ പൂജാരി കൂടിയായ എൻ.രാമചന്ദ്രൻ നേരംപോക്കായാണ് 2 പശുക്കളെ വാങ്ങിയത്.
പാലിന് ആവശ്യക്കാർ ഏറിയപ്പോൾ പഴയ ചൂള ആധുനിക കാലിത്തൊഴുത്താക്കി മാറ്റി.
ക്ഷീര വകുപ്പിന്റെ ഉപദേശം തേടി തൊഴുത്തിൽ പശുക്കൾക്ക് ആവശ്യമായ ഫാൻ, സ്പ്രിൻക്ലർ ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കി. ഭാര്യ കെ.എ.വത്സലയുടെ പേരിലാണു ക്ഷീരവകുപ്പ് റജിസ്ട്രേഷൻ എടുത്തത്.
മക്കളായ രഞ്ജു, രവീൺ, രാമചന്ദ്രന്റെ സഹോദരൻ രാജേന്ദ്രൻ, സഹോദര പുത്രൻ അനന്തു എന്നിവരാണു പ്രവർത്തനത്തിൽ സജീവമായുള്ളത്. നേപ്പാൾ സ്വദേശി വിനോദും ഭാര്യ അനിതയും സഹായവുമായി ഉണ്ടാകും.
ജഴ്സി, സിന്ധി, ഗിർ തുടങ്ങി വിവിധ ഇനം പശുക്കളാണു തൊഴുത്തിലുള്ളത്. വൈക്കോൽ, പുല്ല്, പരുത്തിപ്പിണ്ണാക്ക് തുടങ്ങിയവ കൃത്യമായി ലഭ്യമാക്കും.
വൈക്കോലും പുല്ലും മുറിച്ചു നൽകുന്നതിനു യന്ത്രവും തൊഴുത്തിലുണ്ട്. ഓരോ പശുവിനും വെള്ളം കുടിക്കുന്നതിനു സ്ഥിരമായ പാത്രം ഉണ്ട്.
പശു വെള്ളം കുടിക്കുന്നത് അനുസരിച്ചു പാത്രത്തിൽ വെള്ളം നിറയും. ശരാശരി 160 ലീറ്ററോളം പാൽ ദിവസവും ലഭിക്കും.
വീട്ടിലെത്തി സ്ഥിരമായി പാൽ വാങ്ങുന്നവരുണ്ട്. അധികമുള്ള പാൽ സൊസൈറ്റിയിൽ നൽകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]