
ആലപ്പുഴ ∙ പാഴ്സൽ വാൻ തടഞ്ഞു 3.24 കോടി രൂപ കൊള്ളയടിച്ച കേസിലെ പ്രതി ജയദാസിനെ കഴിഞ്ഞദിവസം പൊലീസ് സംഘം തമിഴ്നാട്ടിൽനിന്നു പിടികൂടിയതും സാഹസികമായി. വലിയ ജനക്കൂട്ടം പൊലീസിനെ വളഞ്ഞതോടെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണു പ്രതിയെ അവിടത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുവന്നത്.
സംഭവം തമിഴ് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു.
തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുനിന്നു ജയദാസിനെ പിടികൂടിയപ്പോൾ ബന്ധുക്കളും നാട്ടുകാരും അഭിഭാഷകരും ഉൾപ്പെട്ട വലിയ സംഘം പൊലീസിന്റെ വാഹനം തടഞ്ഞു.
തുടർന്ന് ഏറെനേരം സംഘർഷാവസ്ഥയുണ്ടായി. കൊള്ളയടിച്ച പണം ഒളിപ്പിക്കുകയും സംഘത്തിലെ പ്രധാനി ആവശ്യപ്പെട്ട
പ്രകാരം എത്തിയ ആൾക്കു പണം കൈമാറുകയും ചെയ്തെന്നാണു ജയദാസിനെതിരായ കുറ്റം.
പൊലീസ് എത്തുമ്പോൾ ജയദാസ് വീട്ടിലുണ്ടായിരുന്നു. ജയദാസിനെ പിടികൂടിയതോടെ കുടുംബാംഗങ്ങളും മറ്റും പൊലീസിന്റെ വാഹനം വളഞ്ഞു.
തുടർന്നു തർക്കവും ബഹളവുമായി. സംഭവമറിഞ്ഞു കുംഭകോണം പൊലീസ് എത്തി ജയദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബന്ധുക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണു പൊലീസിനു ജയദാസിനെ കൊണ്ടുപോകാൻ കഴിഞ്ഞത്. ജയദാസിനെ പൊലീസ് കുംഭകോണത്തെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കുകയും കേസിന്റെ രേഖകളും ജയദാസിന്റെ പങ്കിനുള്ള തെളിവുകളും കാണിക്കുകയും ചെയ്തു.
തുടർന്നു പ്രതിയെ കുംഭകോണത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. ശ്വാസംമുട്ടലുണ്ടെന്നു പ്രതി പറഞ്ഞതിനാൽ അതിനു ചികിത്സയും നൽകിയ ശേഷമാണു കായംകുളത്തേക്കു കൊണ്ടുപോന്നത്.ജയദാസിനെ പിടികൂടിയതോടെ പ്രദേശത്തു വൻ ജനക്കൂട്ടമുണ്ടായതിനാൽ ജഡ്ജിയുടെ വസതിക്കു മുന്നിൽ എഎസ്പി അങ്കിത് സിങ്ങിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
കേരള പൊലീസിന്റെ നാലംഗ സംഘം തമിഴ്നാട്ടിൽ തങ്ങി മറ്റു പ്രതികൾക്കായി പലയിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.
ഇവരെ സഹായിക്കാൻ തമിഴ്നാട് പൊലീസിനു പരിമിതിയുണ്ടെന്നാണു വിവരം. തമിഴ്നാട് പൊലീസിന്റെ മുഴുവൻ സ്ക്വാഡും അടുത്തിടെ പിരിച്ചുവിട്ടിരുന്നു.
ഒരു കസ്റ്റഡി മരണം വലിയ വിവാദമായതിനെ തുടർന്നാണിതെന്ന് അറിയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]