
‘റിപ്പീറ്റ് മോഡ് ഓൺ’: വീണ്ടും ശുദ്ധജല പൈപ്പ് പൊട്ടിയത് എഴുപുന്ന ശ്രീനാരായണപുരത്ത്
തുറവൂർ∙ എഴുപുന്ന ശ്രീനാരായണപുരത്ത് ജപ്പാൻ ശുദ്ധജല പദ്ധതിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ദിവസങ്ങൾക്ക് മുൻപ് പൊട്ടിയ ഭാഗത്താണ് വീണ്ടും പൊട്ടിയതെന്നു നാട്ടുകാർ പറയുന്നു.
എഴുപുന്ന പഞ്ചായത്തിന്റെ വടക്കൻ മേഖലയിലുള്ള വാർഡുകളിലേക്ക് പോകുന്ന പൈപ്പ് ലൈനിൽ എഴുപുന്ന ശ്രീനാരായണപുരത്തിനു സമീപമുള്ള പെട്രോൾ പമ്പിനു സമീപമുള്ള പൈപ്പാണു പൊട്ടിയത്. മേഖലയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ദിവസങ്ങൾക്കു മുൻപാണ് ഇവിടെ പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി 2 ദിവസത്തോളം ശുദ്ധജല വിതരണം മുടങ്ങിയിരുന്നു.
കായലോര പ്രദേശമായ ഇവിടെ ഭൂരിഭാഗം സ്ഥലങ്ങളിലും ശുദ്ധജലം ലഭിക്കാറില്ലെന്ന് നാട്ടുകാരുടെ പരാതി. വേനൽ കടുത്തതോടെ ശുദ്ധജല ക്ഷാമം അതിരൂക്ഷമാണ്.
ഇതിനിടെയാണ് പൈപ്പ് പൊട്ടി ദിവസങ്ങളോളം ഇവിടെ കുടിവെള്ള വിതരണം മുടങ്ങുന്നത്. അടിയന്തരമായി പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]