
ആലപ്പുഴ ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ കരുവേലിപ്പടി, പാലങ്ങാട്ടിൽപ്പടി, അമ്പാട്ടുപാലം, സൺഡേസ്കൂൾ, അമ്പിത്തറ, കിളിയന്ത്ര, തൃച്ചിറ്റാറ്റ്, പിണ്ണാക്കേരിക്കാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ലവൽക്രോസ് അടച്ചിടും
ചെങ്ങന്നൂർ ∙ പേരിശേരി മഠത്തുംപടി ലവൽക്രോസ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ അടച്ചിടുമെന്നു റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
അധ്യാപകർ
ആലപ്പുഴ ∙ പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്എസ്എസിൽ മാത്സ്, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. 9446251150.
ആലപ്പുഴ∙ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്- കഞ്ഞിപ്പാടം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിലുള്ള നാലു താൽക്കാലിക ഒഴിവുകളിലേക്കു ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 21നു രാവിലെ 10നു സ്കൂൾ ഓഫിസിൽ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോൺ: 0477-2280525
ചെങ്ങന്നൂർ ∙ അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് അധ്യാപക ഒഴിവുകളിലേക്ക് 20നും കൊമേഴ്സ്, ഇക്കണോമിക്സ്, ജ്യോഗ്രഫി അധ്യാപക ഒഴിവുകളിലേക്ക് 21നും രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
ആലപ്പുഴ∙ അമ്പലപ്പുഴ ഗവ. കോളജിൽ ഇക്കണോമിക്സ്, ഗണിതശാസ്ത്രം വിഭാഗങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസവകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24നു മുൻപ് കോളജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0477-2272767, 74037 72255
സിറ്റിങ് ഇന്ന്
ആലപ്പുഴ∙ സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്കു മാറ്റാൻ സഹകരണ പെൻഷൻകാരുടെ നിശ്ചിത പ്രഫോർമ പ്രകാരമുള്ള വിവരങ്ങൾ ബന്ധപ്പെട്ട സ്ഥാപന അധികാരികളിൽ നിന്നു സ്വീകരിക്കാനുള്ള പെൻഷൻ ബോർഡിന്റെ ജില്ലയിലെ സിറ്റിങ് ഇന്ന് കേരള ബാങ്ക് ഹാളിൽ നടക്കും
കംപ്യൂട്ടർ കോഴ്സ്
ആലപ്പുഴ∙ ഹരിപ്പാട് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ആരംഭിച്ച ഡിസിഎ, ഡിഇ, ഒഎ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/services/courses. ഫോൺ: 0479 2417020.