ആലപ്പുഴ ∙ പുനർനിർമിക്കുന്ന ജില്ലാക്കോടതി പാലത്തിന്റെ തെക്ക് വശത്ത് ഫ്ലൈ ഓവർ, റാംപ് എന്നിവയുടെ നിർമാണം തുടങ്ങി. പാലത്തിനു വേണ്ടിവരുന്ന 168 പൈലിങുകളിൽ 115 എണ്ണം പൂർത്തിയായി.
നിർമാണങ്ങളെല്ലാം കൂടി 35 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. താൽക്കാലിക പാതയിലെ പൊടിശല്യം കാരണം വലയുന്ന യാത്രക്കാരുടെ അനുഭവം ഇന്നലെ മനോരമ വാർത്തയാക്കിയിരുന്നു.
ഇതേത്തുടർന്നു വെള്ളം തളിച്ചു പൊടിനീക്കം ചെയ്യാനുള്ള വാഹനം ഇന്നലെ രാവിലെ സ്ഥലത്തെത്തിച്ചു പൊടിശല്യം പരിഹരിക്കാൻ നടപടി തുടങ്ങി.
അതേസമയം, പാലം നിർമാണത്തിനു വേണ്ടി ഇടിച്ചു തകർത്ത മത്സ്യകന്യകയ്ക്കു പകരം മറ്റൊരെണ്ണം സ്ഥാപിക്കാൻ അധികൃതർ ഇതുവരെയും നടപടി സ്വീകരിച്ചില്ല. നവംബർ 13ന് മത്സ്യകന്യക നശിപ്പിച്ചപ്പോൾ ഒരു മാസത്തിനകം പുതിയത് നിർമിക്കുമെന്നായിരുന്നു തീരുമാനം.
പുതിയ ശിൽപം പണിയാൻ 20 ലക്ഷം രൂപയും, നിലവിലെ മത്സ്യകന്യക തകർക്കാൻ 40 ലക്ഷം രൂപയും കണ്ടെത്തിയ ശേഷമായിരുന്നു ഇടിച്ചു തകർത്തത്. പുതിയ ശിൽപം നിർമിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ പുനർനിർമാണ ചുമതല നിർവഹിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അധികൃതർ ജില്ലാ ഭരണകൂടത്തിനു കത്ത് നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

