മാവേലിക്കര ∙ ഒന്നിനു പുറകെ ഒന്നായി കൃത്യമായ ഇടവേളകളിൽ മൂന്ന് വെടിയൊച്ചകൾ, ആദ്യത്തെ വെടിയൊച്ചയ്ക്കു പിന്നാലെ ഹേ റാം എന്ന ശബ്ദം മുഴങ്ങി. അരങ്ങിൽ ചലിച്ചു കൊണ്ടിരുന്ന ഒന്നാമത്തെ ചർക്കയുടെ കറക്കം നിലച്ചു.
അടുത്ത വെടിയൊച്ചയോടെ രണ്ടാമത്തെ ചർക്കയുടെ ചലനവും നിന്നു. മൂന്നാമത്തെ വെടിയൊച്ചയോടെ മധ്യഭാഗത്തുള്ള വലിയ ചർക്കയും നിലച്ചു.
നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചത് ചർക്കയുടെ കറക്കത്തിലൂടെ അവതരിപ്പിച്ചാണ് ഗാന്ധി എന്ന നാടകം അവസാനിക്കുന്നത്.
ഗാന്ധി നാടകം കേരളത്തിനു പുറത്തും വിദേശത്തുമുള്ള വേദികളിലും തരംഗമാകാൻ ഇംഗ്ലിഷ് സബ് ടൈറ്റിലുകളും ഉൾപ്പെടുത്തി ഒരുങ്ങിക്കഴിഞ്ഞു. ഫ്രാൻസിസ് ടി.
മാവേലിക്കര രചിച്ചു മീനമ്പലം സന്തോഷ് സംവിധാനം ചെയ്തു, പുനലൂർ സോമരാജൻ നിർമിച്ചു പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യ അരങ്ങിൽ എത്തിച്ച നാടകമായണ് ഗാന്ധി.
അരങ്ങിൽ മലയാളത്തിൽ നാടകം അരങ്ങേറുമ്പോൾ സംഭാഷണം മുഴുവനായി ഇംഗ്ലിഷിൽ വേദിക്ക് ഇരുവശത്തും ക്രമീകരിക്കുന്ന സ്ക്രീനിൽ തെളിയും. ഇതിനായി സ്ക്രിപ്റ്റ് പൂർണമായി ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി സബ് ടൈറ്റിൽ തയാറാക്കിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ നിന്നു ഭാരതത്തിലെത്തിയ ഗാന്ധിയിൽ തുടങ്ങി, ഹേ റാം എന്ന വിളിയിൽ അവസാനിക്കുന്ന ഗാന്ധി വരെ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 39 കഥാപാത്രങ്ങളാണുള്ളത്.
എന്നാൽ ഇത്രയും കഥാപാത്രങ്ങളെ അവതരിപ്പിച്ചതു 7 അഭിനേതാക്കാളും. ഗാന്ധിയായി ശ്രീലൻ തലവൂർ, കസ്തൂർബയായി ജൂലി ബിനു, ഭഗത് സിങ്, സർദാർ വല്ലഭ് ഭായ് പട്ടേൽ, ഹരിലാൽ ഗാന്ധി എന്നീ വേഷങ്ങളിൽ സുനിൽ പൂമഠം, ഭഗത് സിങ്ങിന്റെ കാമുകിയും അമ്മയുമായി നിമ്മി ജിജോ, മുഹമ്മദാലി ജിന്ന, ചമ്പാരനിലെ കർഷകൻ എന്നിവരായി അപ്പി ഹിപ്പി വിനോദ്, ഡോ.ബി.ആർ.അംബേദ്കർ, ഗോപാലകൃഷ്ണ ഗോഖലെ, ഇർവിൻ പ്രഭു, മൗണ്ട് ബാറ്റൺ തുടങ്ങിയ വേഷങ്ങളിൽ വിനോദ് മായന്നൂർ, ജവഹർലാൽ നെഹ്റു, ജഡ്ജി തുടങ്ങിയ വേഷങ്ങളിൽ ഷിജി രാജ് തൊടുപുഴ എന്നിവർ അരങ്ങിലെത്തി.
2 മാസം മുൻപ് വേദിയിലെത്തിയ നാടകത്തിന് കഴിഞ്ഞദിവസമാണ് മാവേലിക്കര കേളിയുടെ നേതൃത്വത്തിൽ നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കരയുടെ നാട്ടിൽ ആദ്യമായി വേദിയൊരുങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

