കൊല്ലകടവ് ∙ അച്ചൻകോവിലാറിന്റെ തിട്ടയിടിഞ്ഞു, ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആറ്റിടിയിൽ ലീലാമ്മയുടെ വീട്ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിൽ. ശക്തമായ മഴയിൽ ചുറ്റുമതിലും മുറ്റവും നടവഴിയും ഇടിഞ്ഞ് ആറ്റിലേക്ക് വീണു.
കഴിഞ്ഞവർഷം പെയ്ത മഴയിൽ ഈ ഭാഗത്ത് 15 മീറ്ററോളം ഇടിഞ്ഞു വീണിരുന്നു. അന്നു മന്ത്രിയും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വേണ്ട
നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെന്ന് ലീലാമ്മ പറഞ്ഞു. കൊല്ലകടവ് പാലം മുതൽ പട്ടന്റയ്യത്ത് നഗർ വരെയുള്ള ആറ്റുതിട്ടയിലൂടെയുള്ള നടവഴി പൂർണമായും ഇല്ലാതെയായി. ഒട്ടേറെ കാൽനടയാത്രക്കാർ മാവേലിക്കര– ചെങ്ങന്നൂർ റോഡിലേക്ക് എത്താൻ ആശ്രയിക്കുന്ന വഴിയാണ് ഇല്ലാതായത്.
35 അടിയോളം താഴ്ചയിലാണ് ഇടിഞ്ഞത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

