സൂംബ ക്ലാസ്:
ആലപ്പുഴ ∙ വൈഎംസിഎയിൽ സൂംബ ഫിറ്റ്നസ് ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആഴ്ചയിൽ 3 ദിവസം ക്ലാസുണ്ടാകും.
കൂടാതെ ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൻ, ചെസ്, തയ്ക്വാൻഡോ, മ്യൂസിക്, ഡ്രോയിങ്, പെയ്ന്റിങ്, ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകൾ നടക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള അറിയിച്ചു. 8281228328, 0477 2262313, 2970485.
കൈതവന വിമലഹൃദയ പള്ളിയിൽ ഇടവകദിനാചരണം ആലപ്പുഴ ∙ കൈതവന വിമലഹൃദയ ദേവാലയത്തിന്റെ ഇടവകദിനാചരണം ഇന്ന് വൈകിട്ട് 3ന് കുർബാനയോടെ തുടങ്ങും. സമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ.സ്കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്യും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കും. കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്നു വികാരി ഫാ.ദമിയാനോസ് കോച്ചേരി അറിയിച്ചു.
മെഡിക്കൽ ക്യാംപ്
പള്ളിപ്പാട് ∙ സിവൈഎമ്മിന്റെ സൗജന്യ മെഡിക്കൽ ക്യാംപ് 19നു രാവിലെ 8 മുതൽ ഒന്നുവരെ ആഞ്ഞിലിമൂട്ടിൽ കുടുംബ യോഗം ഹാളിൽ നടക്കും.
രക്തസമ്മർദം, പ്രമേഹം എന്നിവയുടെ പരിശോധനയും അവശ്യ മരുന്നുകളും സൗജന്യമായി ലഭിക്കും.0479 20 81100, 88912 64740. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

