മാരാരിക്കുളം∙ മത്സ്യവിൽപന നടത്തി കാൻസർ രോഗികളായ മാതാപിതാക്കളെ സംരക്ഷിച്ചു പോരുന്ന മാരാരിക്കുളം സ്വദേശിനിയായ പ്രീതയ്ക്ക് ഇരുട്ടടിയായി ഭർത്താവിന്റെ വാഹനാപകടവും. മാരാരിക്കുളം വടക്ക് പുതുക്കുളങ്ങര വേഡിയത്ത് വെളിയിൽ പ്രീതയാണ് കുടുംബം നിലനിർത്താൻ പരക്കം പായുന്നത്.
മാതാപിതാക്കളായ പ്രണയൻ (64) രാധ (63) എന്നിവർ കാൻസർ ബാധിച്ച് ചികിത്സയിലാണ്.
മൂന്നര വർഷം മുൻപാണ് മാതാവ് രാധയ്ക്ക് കാൻസർ കണ്ടെത്തിയത്. നിലവിൽ മാസത്തിൽ 2 തവണ തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തി വരികയാണ്.
5 മാസം മുൻപാണ് പിതാവ് പ്രണയന് തൊണ്ടയ്ക്കു കാൻസർ ബാധിച്ചത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചതോടെ കിടപ്പിലാണ്.
മാതാവിന് രോഗം ബാധിച്ചതോടെ വീടിന്റെ ഉത്തരവാദം പ്രീത ഏറ്റെടുക്കുകയായിരുന്നു. കണിച്ചുകുളങ്ങരയിൽ മീൻ തട്ട് നടത്തിയാണ് ചികിത്സച്ചെലവ് ഉൾപ്പെടെ കുടുംബം പോറ്റുന്നത്.
ഇരുചക്രവാഹനത്തിൽ കടപ്പുറത്ത് പോയി മീൻ എടുത്താണ് വിൽപന.
അർത്തുങ്കലിലെ മാംസ വ്യാപാര സ്ഥാപനത്തിൽ സഹായി ആയി ജോലി ചെയ്യുന്ന പ്രീതയുടെ ഭർത്താവ് പ്രസാദ് ഹൃദയ–കിഡ്നി രോഗത്തിന് ചികിത്സ നടത്തി വരികയാണ്. ഇതിനിടെ 3 മാസം മുൻപ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
ബുദ്ധിമുട്ടുകൾക്ക് താങ്ങായിരുന്ന ഭർത്താവ് കൂടി അവശനായതോടെ കടുത്ത പ്രതിസന്ധിയിലാണ് പ്രീത.
ഇളയ സഹോദരി പ്രിയയുടെ വിവാഹത്തിനായി കിടപ്പാടം വിൽക്കേണ്ടി വന്നതിനാൽ സ്വന്തമായി കിടപ്പാടം ഇല്ലാതായി. പ്രിയ കുറച്ചു വർഷം മുൻപ് മരിക്കുകയും ചെയ്തു.
ബന്ധുവിന്റെ സ്ഥലത്ത് ഇടിഞ്ഞു വീഴാറായി ചോർന്നൊലിക്കുന്ന ഓടു മേഞ്ഞ ഒറ്റമുറി ഷെഡിലാണ് താമസം. ഏത് നിമിഷവും നിലം പൊത്താവുന്ന രീതിയിലാണ് വീടിന്റെ അവസ്ഥ.
വിവിധയിടങ്ങളിൽ നിന്നും കടം വാങ്ങിയാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. സുമനസ്സുകളുടെ സഹായമാണ് പ്രീതയ്ക്ക് ഇനി ഏക പ്രതീക്ഷ.
എസ്ബിഐ ചേർത്തല
അക്കൗണ്ട് നമ്പർ 67219730964 ഐഎഫ്എസ് സി.എസ്ബിഐഎൻ 0070081 ഫോൺ: 8594002559.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]