
ചിപ്പി കൂൺകൃഷി പരിശീലനം
എടത്വ ∙ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് 22 ന് ശാസ്ത്രീയ ചിപ്പി കൂൺ കൃഷി എന്ന വിഷയത്തിൽ പരിശീലനം നടക്കും. 750 രൂപയാണ് ഫീസ്.
18 ന് മുൻപ് റജിസ്റ്റർ ചെയ്യണം..ഫോൺ.0479-2959268, 94477 90268. അധ്യാപക ഒഴിവ്
മങ്കൊമ്പ് ∙ തെക്കേക്കര ഗവ.
ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 18നു 10.30നു സ്കൂൾ ഓഫിസിൽ നടക്കും. 0477–2707285.
സീറ്റൊഴിവ്
പുളിങ്കുന്ന് ∙ സെന്റ് മേരീസ് പ്രൈവറ്റ് ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, സിവിൽ എന്നീ എൻസിവിടി ട്രേഡുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 83019 45905.
ഓഫിസ് അറ്റൻഡന്റ് ഒഴിവ്
പള്ളിപ്പാട് ∙നടുവട്ടം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 18ന് 10 ന് സ്കൂൾ ഓഫിസിൽ നടക്കും. 94950 12252
അഭിമുഖം ഇന്ന്
ഹരിപ്പാട് ∙ ഹരിപ്പാട് ഗവ.ഗേൾസ് എച്ച്എസ്എസിൽ പാർട്ട് ടൈം മീനിയൽ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം ഇന്ന് 10.30ന് സ്കൂളിൽ നടക്കും.
അഭിമുഖം 21ന്
ഹരിപ്പാട് ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വർക്ക്ഷോപ് ഇൻസ്ട്രക്ടർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 21ന് 11ന് സ്കൂളിൽ നടക്കും.
തൊഴിൽമേള മാറ്റി
ആലപ്പുഴ∙ 19ന് ചേർത്തല എസ്എൻ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രയുക്തി 2025 മെഗാ തൊഴിൽ മേള ഓഗസ്റ്റ് 16 ലേക്ക് മാറ്റിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.ഫോൺ: 0477– 2230624, 8304057735
പൊൻകതിർ അവാർഡിന് അപേക്ഷിക്കാം
ചേർത്തല∙ ചേർത്തല എംഎൽഎയും മന്ത്രിയുമായ പി.പ്രസാദിന്റെ ‘പൊൻകതിർ 2025’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകും.
ചേർത്തല മണ്ഡല പരിധിയിൽ സ്ഥിരമായി താമസിക്കുന്ന വിദ്യാർഥികൾക്കാണ് മെറിറ്റ് അവാർഡ് നൽകുന്നത്.വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ 20ന് മുൻപ് അവരവരുടെ വാർഡ് കൗൺസിലർമാരുടെയോ, പഞ്ചായത്ത് അംഗങ്ങളുടെയോ പക്കലോ, ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിന് വടക്ക് വശത്തുള്ള നഗരസഭ ഗാന്ധി ബസാർ ഷോപ്പിങ് കോംപ്ലക്സിലുള്ള മന്ത്രിയുടെ ക്യാംപ് ഓഫിസിലോ ഏൽപിക്കണം.
പേരും ഫോൺ നമ്പർ എഴുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, രക്ഷിതാവിന്റെ പേരും മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും എഴുതിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 8606548537, 8891336636.
അടുക്കളത്തോട്ടം നിർമാണ പരിശീലനം
തുറവൂർ ∙ വിഎഫ്പിസികെ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമാണ പരിശീലന പരിപാടി ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കർഷകർക്കായാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. കൃഷി ഇറക്കുന്നതിനു മുൻപായി മണ്ണുപരിശോധന നടത്തുന്നതിനും കൃഷിക്കാവശ്യമായ മാർഗനിർദേശം നൽകുന്നതിനുമാണ് മാസത്തിൽ ഒരുതവണ വീതം പരിശീലനം സംഘടിപ്പിക്കുന്നത്.
25ന് രാവിലെ 10നാണ് അടുക്കളത്തോട്ടം നിർമാണത്തിൽ അടുത്ത പരിശീലന ക്ലാസ്. 9447101720 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]