ഹരിപ്പാട് ∙ ബസിൽ നിന്നു ലഭിച്ച സ്വർണാഭരണങ്ങൾ നാലാം തവണയും ഡിപ്പോയിൽ ഏൽപിച്ച് മാതൃകയാകുകയാണ് കണ്ടക്ടർ സി.വി.ദീപയും ഡ്രൈവർ പി.എസ്. ജയനും.
ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സൗത്ത് വിളയിശേരിൽ സി.വി.ദീപയും ഡ്രൈവർ ചെറുതന പനയ്ക്കൽ വീട്ടിൽ പി.എസ്. ജയനുമാണ് സ്വർണം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഹരിപ്പാട്– കരുനാഗപ്പള്ളി ഓർഡിനറി സർവീസിൽ വൗവ്വാക്കാവിനു സമീപം വച്ചാണ് ഒരു പവനോളം വരുന്ന സ്വർണാഭരണം ലഭിച്ചത്.
ഇൗ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരുടെ ആഭരണം അല്ലെന്നു മനസ്സിലായതോടെ ഹരിപ്പാട് ഡിപ്പോയിലെ അധികൃതരെ ഏൽപിക്കുകയായിരുന്നു. മുൻപും മൂന്നു തവണയായി ബസിൽ നിന്നു കിട്ടിയ കമ്മൽ, മാല, പാദസരം എന്നിവ കെഎസ്ആർടിസി അധികൃതരെ ഏൽപിക്കുകയും ഉടമസ്ഥർ എത്തി വാങ്ങുകയും ചെയ്തിട്ടുണ്ട്.
ബസിൽ നിന്നു ലഭിച്ച വിലയേറിയ രേഖകളും അധികൃതരുടെ സഹായത്തോടെ ഇവർ ഉടമകളെ കണ്ടെത്തി കൈമാറിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവനും ഇവരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു.
മൂന്നു വർഷമായി ഹരിപ്പാട് ഡിപ്പോയിലെ ഓർഡിനറി ബസിലെ കണ്ടക്ടറും ഡ്രൈവറുമാണ് ജയനും ദീപയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

