ആലപ്പുഴ ∙ ജില്ലയിൽ രണ്ടിടങ്ങളിലായി 30 പേർക്ക് തെരുവനായ്ക്കളുടെ കടിയേറ്റു. ആര്യാട് പഞ്ചായത്ത് 10–ാം വാർഡിൽ 2 ദിവസംകൊണ്ട് 20 പേർക്കും കായംകുളം നഗരത്തിൽ മേടമുക്ക് ജംക്ഷനിൽ 10 പേർക്കുമാണ് കടിയേറ്റത്.
ആര്യാട് തലവടി ക്ഷേത്രത്തിന് കിഴക്കു വശം ചെമ്മന്തറ പ്രദേശത്താണ് തെരുവ് നായ വഴിയാത്രക്കാരെ ഉൾപ്പെടെ കടിച്ചത്. എല്ലാവരുടെയും കൈകൾക്കും കാലുകൾക്കുമാണ് പരുക്ക്. കുന്നത്ത് വീട് രത്നവല്ലിയുടെ കാലിലെ പരുക്ക് സാരമുള്ളതാണ്. വെട്ടക്കടവ് ദിവ്യ, ചക്കാട്ട്മൂല ജയ്നമ്മ, കൈതപറമ്പ് സാവിത്രി, പുത്തൻ മഠം ബിന്ദു , ലിമിത, കണ്ടത്തിൽ ഉണ്ണി, സജിഭവൻ വിനോമ, കണ്ടത്തിൽ സുനിത എന്നിവർക്കും വഴിയാത്രക്കാർക്കും ഉൾപ്പെടെ കടിയേറ്റു.
എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച മുതൽ പ്രദേശത്ത് ഭീതി പരത്തിയ നായയെ പിടികൂടാൻ നാട്ടുകാർശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പഞ്ചായത്ത് അധികൃതര് ചേർത്തല പള്ളിപ്പുറത്ത് നിന്നു നായയെ പിടിക്കുന്ന സംഘത്തെ എത്തിച്ച് വലയിലാക്കുകയായിരുന്നു. കായംകുളം പട്ടണത്തിൽ മേടമുക്ക് ജംക്ഷനിൽ ഇന്നലെ രാവിലെ ഒൻപതിനാണു 10 പേരെ നായ കടിച്ചത്.
കാൽനടക്കാർക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വീടിനു മുന്നിൽ നിന്നവർക്കും കടിയേറ്റു. എല്ലാവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പെരുങ്ങാല കളിയാടി ഹൗസ് നവനീത്, എരുവ ചെറുകുന്നത്ത് വടക്കതിൽ ഗോപി, കായംകുളം വാലുപുരയിടത്തിൽ സച്ചിദാനന്ദ കുറുപ്പ്, വാഴക്കടത്തറയിൽ സഫദ്, മരിയാട് വീട്ടിൽ സജീവ്, കോയിക്കപ്പടി നസീർ, കണ്ടത്തിൽ തറയിൽ വിഷ്ണു, സരള, അലി, സയ്യിദ് ഇസ്ലാം എന്നിവർക്കാണ് കടിയേറ്റത്.
മറ്റു തെരുവുനായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടെന്നു സംശയമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

