ജെജെഎം വൊളന്റിയർ;
ആലപ്പുഴ ∙ കേരള വാട്ടർ അതോറിറ്റി ആലപ്പുഴ കിഫ്ബി പ്രൊജക്ട് ഡിവിഷനു കീഴിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി താൽക്കാലിക അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് ജെജെഎം വൊളന്റിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ഇന്ന് ആലിശേരി കിഫ്ബി പ്രൊജക്ട് ഡിവിഷൻ ഓഫിസിൽ നടക്കും. സിവിൽ,മെക്കാനിക്കൽ,ഡിഗ്രി,ഡിപ്ലോമ,ഐടിഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.0477 2968955
അധ്യാപക ഒഴിവ്
കായംകുളം∙ ഗവ.ബിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് സീനിയർ എച്ച്എസ്എസ്ടി യുടെ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10നു സ്കൂളിൽ എത്തണം. 9447244241.
എടത്വ∙ തലവടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അഗ്രികൾചറൽ വൊക്കേഷനൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 9.30ന്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
സൂപ്പർ ക്ലോറിനേഷൻ
ഹരിപ്പാട് ∙ കരുവാറ്റ പഞ്ചായത്തിൽ നാളെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൈപ്പ് ലൈനിലെ വെള്ളം തുറന്ന് വിടുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]