
ചേർത്തല ∙ താലൂക്ക് ആശുപത്രിയിലെ സിടി സ്കാൻ പ്രവർത്തനം പുനരാരംഭിച്ചു. തകരാറിലായതിനാൽ ഉപേക്ഷിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് ഒരു വർഷത്തിനു ശേഷം അറ്റകുറ്റപ്പണികൾ നടത്തി സിടി സ്കാൻ സംവിധാനം വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപയുടെ അത്യാധുനിക സിടി സ്കാനർ 2020 ജനുവരിയിലാണ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയത്.
സാധാരണക്കാരായ രോഗികൾക്ക് ഇതു വലിയ ആശ്വാസമായിരുന്നെങ്കിലും കഴിഞ്ഞ വർഷം ജൂലൈയിൽ തകരാറിലായതോടെ പ്രവർത്തനം പൂർണമായും നിർത്തിവച്ചു.
യൂണിറ്റിന്റെ ഏറ്റവും പ്രധാനമായ എക്സ്റേ ട്യൂബിനായിരുന്നു തകരാർ. ആശുപത്രി ഉപകരണങ്ങളുടെ പരിപാലനച്ചുമതലയുള്ള സെറിക്സ് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ വീണ്ടും സജ്ജമാക്കാൻ ഒന്നരക്കോടിയോളം രൂപ വേണമെന്ന് അറിയിച്ചു.
ഇത്രയും തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ സിടി സ്കാൻ ഉപേക്ഷിക്കേണ്ട
സ്ഥിതിയായിരുന്നു. എന്നാൽ മന്ത്രി പി.
പ്രസാദിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ. സുജാ അലോഷ്യസിന്റെയും ചേർത്തല നഗരസഭയുടെയും ഇടപെടലിൽ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും പ്രവർത്തന സജ്ജമാക്കുകയായിരുന്നു.
ആരോഗ്യ ദൗത്യം, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ, സെറിക്സ് ഹെൽത്ത് കെയർ എന്നിവയുടെ സംയുക്തയോഗം വിളിച്ച് ചർച്ച ചെയ്തതതിനു ശേഷമാണ് ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നു തുക അനുവദിച്ചു യൂണിറ്റ് നിർമാതാക്കൾക്ക് കൈമാറി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം ആരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]