
മാവേലിക്കര ∙ സ്കൂൾ മതിൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന സ്ഥിതിയിലായി, നടപടി വൈകുന്നു. നൂറ്റാണ്ടു പിന്നിട്ട ഗവ.ടിടിഐയുടെ പടിഞ്ഞാറു വശത്തെ മതിലാണിത്. ബുദ്ധ ജംക്ഷനിലെ സ്കൂളിന്റെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ മതിൽ തകരാൻ തുടങ്ങിയിട്ടു നാളേറെയായി.
സമീപത്തു നിന്ന മരം മൂലമാണ് മതിൽ തകരുന്നതെന്നു ചൂണ്ടിക്കാട്ടിയപ്പോൾ മരം വെട്ടി മാറ്റിയിട്ടും കാലപ്പഴക്കം ചെന്ന മതിൽ തുടർന്നും തകരുകയാണ്. മതിലിന്റെ അടിവശത്തെ പ്ലാസ്റ്ററിങ് മുഴുവൻ ഇളകി വെട്ടുകല്ല് തെളിഞ്ഞു തുടങ്ങി.
മതിൽ റോഡിലേക്ക് ചരിഞ്ഞു തുടങ്ങി. മതിലിന്റെ ശോച്യാവസ്ഥ സംബന്ധിച്ചു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നാണു സ്കൂൾ അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]