
ഗതാഗത നിയന്ത്രണം ഇന്നുമുതൽ:
തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി കുത്തിയതോട് പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള തൂണുകൾ ബന്ധിപ്പിച്ച് ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ ഇന്നു മുതൽ വാഹനങ്ങൾ താൽക്കാലിക റോഡിലുടെ വഴിതിരിച്ചു വിടും. ആലപ്പുഴ ഭാഗത്ത് നിന്നു കൊച്ചിയിലേക്ക് പോകുന്ന റോഡിലാണ് ഗതാഗത നിയന്ത്രണം. കുത്തിയതോട് പാലത്തിന് താഴെ തോടിന് കുറുകെ സ്ഥാപിച്ച താൽക്കാലിക പാലത്തിലൂടെ കുത്തിയതോട് പൊലീസ് സ്റ്റേഷന് മുൻഭാഗത്തുള്ള റോഡിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ചു വിടുന്നത്.
സാന്ത്വന ധനസഹായപദ്ധതിഅദാലത്ത് 26ന് ചെങ്ങന്നൂരിൽ
ആലപ്പുഴ∙ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 26നു ചെങ്ങന്നൂരിൽ നടക്കും.
റെയിൽവേ സ്റ്റേഷനു സമീപം ചിറ്റൂർ ചേംബേഴ്സ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ നോർക്ക റീജനൽ സബ് സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തിൽ കാർത്തികപ്പള്ളി, ചെങ്ങന്നൂർ, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലുള്ളവർക്കു പങ്കെടുക്കാം. www.norkaroots.org എന്ന വെബ്സൈറ്റ് വഴി 22നു മുൻപ് അപേക്ഷിക്കുന്നവർക്കാണ് അവസരം.
ഫോൺ: +91-8281004904, +91-9188492339, +91-8281004903. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്തു നിന്ന്, മിസ്ഡ് കോൾ സർവീസ്) എന്നിവയിലും ബന്ധപ്പെടാം.
ജില്ലാതല ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 20ന്
ആലപ്പുഴ∙ 11–ാമത് ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് ഈ മാസം 20ന് ചെന്നിത്തല മഹാത്മാ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
പ്രായപരിധി 19 വയസ്സിന് താഴെ (01/01/2007ന് ശേഷം ജനിച്ചവർ). റജിസ്ട്രേഷനു വേണ്ടി https://www.throwballkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി ജൂലൈ 17.ഫോൺ 70349 55612 , 6235175696
ഡ്രോൺ പരിശീലനം
ആലപ്പുഴ∙ അസാപ്പിന്റെ കാസർകോട് സെന്ററിൽ 25ന് ആരംഭിക്കുന്ന ഡ്രോൺ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂർത്തിയാക്കുന്നവർക്കു ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള 10 വർഷം കാലാവധിയുള്ള ഡിജിസിഎയുടെ ലൈസൻസ് ലഭിക്കും.
ഫോൺ: 9447326319.
സ്വീപ്പർ ഒഴിവ്
ആലപ്പുഴ∙ മാവേലിക്കര രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒഴിവുള്ള സ്വീപ്പർ തസ്തികയിലേക്കു താൽക്കാലിക നിയമനം നടത്തും. ആവശ്യമായ രേഖകൾ സഹിതം നാളെ രാവിലെ 10നു കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0479- 2341199.
അഡ്മിഷൻ ഹെൽപ് ഡെസ്ക്
ചെങ്ങന്നൂർ ∙ കേരള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ, സർക്കാർ കോസ്റ്റ് ഷെയറിങ് കോളജുകൾ, സ്വകാര്യ കോളജുകൾ എന്നിവിടങ്ങളിലെ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഓപ്ഷൻ നൽകുന്നതിനുള്ള ഗവൺമെന്റ് അംഗീകൃത ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററായ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഹെൽപ് ഡെസ്കും ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്ററും ആരംഭിച്ചു.
സേവനം സൗജന്യമാണ്. 8848922404, 9447273731, 0479 2454125. വെബ്സൈറ്റ്: https://ceconline.edu.
താൽക്കാലിക അധ്യാപകർ
ചെങ്ങന്നൂർ ∙ അങ്ങാടിക്കൽ തെക്ക് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 18ന് രാവിലെ 10 ന് സ്കൂൾ ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]