പെരുമ്പളം ∙ ജില്ലയുടെ അല്ലെങ്കിൽ കേരളത്തിന്റെ ‘ലക്ഷദ്വീപ്’ എന്നു വിളിക്കാം പെരുമ്പളം ദ്വീപിനെ. കായലിനു ചുറ്റുമുള്ള ജനവാസ പച്ചത്തുരുത്താണത്.
മത്സ്യബന്ധനം, ചീനവല, വള്ളങ്ങൾ, ബോട്ടുകൾ തുടങ്ങിയ കായൽ കാഴ്ചകൾ, വ്യത്യസ്തയിനം കൃഷികൾ, നിലയ്ക്കാത്ത കാറ്റ്, ദേശാടന പക്ഷികൾ, സൂര്യാസ്തമയ കാഴ്ച, ഭൂപ്രകൃതി തുടങ്ങിയവ ഇവിടെയുണ്ടെന്നതാണ് കാരണം. അവിടേക്ക് വരുന്ന പാലം ബോസ്ട്രിങ് ആർച്ച് മാതൃകയാണെന്നത് വിനോദ സഞ്ചാരികൾക്ക് ആകർഷകമാകും.
പാലം തുറക്കുന്നതോടെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രവുമാകും പെരുമ്പളം ദ്വീപ്. ∙ റിസോർട്ട്, ഹോംസ്റ്റേ
റിസോർട്, ഹോം സ്റ്റേ, വിനോദസഞ്ചാര ബോട്ടുകൾ, വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ സർക്കാരും പെരുമ്പളം പഞ്ചായത്തും നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കുകയും പ്രദേശവാസികൾക്ക് തൊഴിലും ഉന്നതിയും നൽകുന്നതുമാണ്. ഉത്തരവാദിത്വ ടൂറിസം പദ്ധതി തുടങ്ങി..
റിസോർട്ടുകളും ഹോംസ്റ്റേകളും വർധിച്ചു. ദ്വീപിലെ വിവിധ സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, പരമ്പരാഗത തൊഴിൽ മേഖലകൾ, നാടൻ കലകൾ, ആഘോഷങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ട്, കയാക്കിങ്, ശിക്കാര വള്ളങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തുന്നതും ആലോചനയിലാണ്.
∙ ടൂറിസ്റ്റ് ബോട്ടുകൾ
പെരുമ്പളം വിനോദ സഞ്ചാര മേഖലയാകുന്നതിന്റെ ഭാഗമായി ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ടുകൾ പെരുമ്പളത്ത് സർവീസ് നടത്തുന്നത് ആലോചിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു.
ജല മെട്രോ മാതൃകയിലെ സർവീസുകൾ പിന്നീട് വന്നേക്കാം.കെഎസ്ആർടിസി ബസുകളും പെരുമ്പളത്തെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ഗതാഗത വകുപ്പിന്റെ തീരുമാനവുമുണ്ട്.
∙ മൂന്ന് ജില്ലകളുടെ സംഗമം
ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ സംഗമമായ പൂത്തോട്ട പാലം പെരുമ്പളത്തോട് ചേർന്നാണ്.
പെരുമ്പളത്തു നിന്നു പൂത്തോട്ടയ്ക്ക് ദിവസവും ബോട്ട് സർവീസുമുണ്ട്. ചേർത്തല – അരൂക്കുറ്റി റോഡിൽ നിന്നു പെരുമ്പളം ദ്വീപ് വഴി വൈക്കം – പൂത്തോട്ട
– തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ആദ്യഘട്ടമായാണ് പെരുമ്പളം പാലം വരുന്നത്.
∙ ‘പവർഫുൾ’ പാലം
പെരുമ്പളത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി. എറണാകുളം പൂത്തോട്ട
ഫീഡറിൽ കണ്ടനാട് സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെവി ലൈനാണ് പെരുമ്പളത്തേക്കുള്ള വൈദ്യുതി നൽകുന്നത്. പെരുമ്പളം പാലം വന്നതോടെ പാലത്തിലൂടെ അരൂക്കുറ്റി സെക്ഷനിൽ നിന്നു പെരുമ്പളത്തേക്ക് വൈദ്യുതി എത്തിച്ചു. പ്രവഹിക്കൽ പരീക്ഷണവും നടത്തി. നിലവിൽ രണ്ടിടത്തു നിന്നും പെരുമ്പളത്തേക്ക് വൈദ്യുതി ലഭിക്കും. ഒന്ന് തടസ്സപ്പെട്ടാൽ മറ്റൊന്ന് ചാർജ് ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

