ആലപ്പുഴ ∙ ഒരു നാണയം മുകളിലേക്കിട്ടാൽ താഴെ വീഴാൻ എത്ര സമയമെടുക്കും, ആ നിമിഷങ്ങൾ ശ്വാസമടക്കിയുള്ള നിൽപായിരുന്നു ഇന്നലെ പല വോട്ടെണ്ണൽ കേന്ദ്രങ്ങളിലും. താഴെ വീണ നാണയം തിരഞ്ഞെടുത്തതോ അടുത്ത 5 വർഷത്തേക്കുള്ള ജനപ്രതിനിധികളെ.
വിജയികളെ തീരുമാനിക്കാൻ കഴിയാത്ത വിധം രണ്ടു സ്ഥാനാർഥികൾക്ക് ഒരേ വോട്ട് ലഭിച്ചതിനെ തുടർന്നാണു ടോസ് ഇട്ടു വിജയിയെ നിശ്ചയിച്ചത്.
ചെങ്ങന്നൂർ നഗരസഭ 18ാം വാർഡായ അങ്ങാടിക്കൽ തെക്കിൽ റിജോ ജോൺ ജോർജ് (യുഡിഎഫ്), ടി.ജി.തോമസ് (എൽഡിഎഫ്) എന്നിവർക്ക് 259 വോട്ട് വീതം ലഭിച്ചതിനെ തുടർന്നു നടത്തിയ നറുക്കെടുപ്പിൽ റിജോ വിജയിച്ചു. ചമ്പക്കുളം പഞ്ചായത്ത് 11ാം വാർഡിൽ മനു തോമസ് (എൽഡിഎഫ്), ശിവകുമാർ (യുഡിഎഫ്) എന്നിവർക്ക് 313 വോട്ടാണു ലഭിച്ചത്.
നറുക്കെടുപ്പിൽ മനു വിജയിച്ചു. ആലാ പഞ്ചായത്ത് എട്ടാം വാർഡിൽ ആർ.രാജേഷ് കുമാർ (എൻഡിഎ), ബീന മാത്യു (യുഡിഎഫ്) എന്നിവർക്ക് 185 വോട്ട് വീതമാണു ലഭിച്ചത്.
ടോസ് രാജേഷ് കുമാറിനെ വിജയിയാക്കി.
അരൂർ 22–ാം വാർഡിൽ എൽഡിഎഫിലെ സജി അരൂരിനും യുഡിഎഫിലെ ലോഷ് മോനും 328 വോട്ട് വീതമാണു ലഭിച്ചത്. നറുക്കെടുപ്പിൽ സജി അരൂർ വിജയിച്ചു.
തുല്യം വോട്ട് കിട്ടി നറുക്കെടുത്തപ്പോൾ പുറക്കാട് പഞ്ചായത്ത് 9ാം വാർഡിൽ ഭാഗ്യം യുഡിഎഫിനും പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ എൻഡിഎയ്ക്കും വിജയം സമ്മാനിച്ചു.
പുറക്കാട് ഒൻപതാം വാർഡിൽ നിന്നു മത്സരിച്ച യുഡിഎഫിലെ എം.എച്ച്.വിജയനും എൻഡിഎയിലെ നീതു വിശ്വനാഥനും 364 വീതം വോട്ടുകൾ കിട്ടി.തുടർന്ന് വരണാധികാരി നറുക്കെടുത്തപ്പോൾ ഭാഗ്യം എം.എച്ച്.വിജയനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നു മത്സരിച്ച എൽഡിഎഫിലെ നിത്യ എസ്.നായർക്കും എൻഡിഎയിലെ അനിത ബാലനും 375 വോട്ട് വീതം കിട്ടി.
നറുക്കെടുത്തപ്പോൾ ഭാഗ്യം അനിത ബാലനെ തുണച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

