കായംകുളം∙ ഫൈബർ കേബിൾ ഇടുന്നതിനായി സ്ഥാപിച്ച മാൻഹോൾ പാതി തുറന്നിരിക്കുന്നത് യാത്രക്കാർക്ക് കെണിയാകുന്നു. തിരക്കേറിയ സസ്യ മാർക്കറ്റിൽ മുസ്ലിം ജമാഅത്ത് പള്ളിക്ക് മുൻവശത്താണ് ദിവസങ്ങളായി ഈ അപകടാവസ്ഥ നിലനിൽക്കുന്നത്.
പൂർണമായും അടയ്ക്കാതെ മൂടി ഉയർന്നിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട
യാത്രക്കാരും ഇതിൽ വീണ് അപകടത്തിൽപെടുന്നുണ്ട്. മാർക്കറ്റിലെ തൊഴിലാളികളും അപകടത്തിൽപെടുന്നുണ്ട്.
പടിഞ്ഞാറ് മേഖലയിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് ഒട്ടേറെ യാത്രക്കാർ സസ്യമാർക്കറ്റ് വഴിയാണ് വേഗത്തിൽ എത്താനായി പോകുന്നത്.
അവർക്കും മാൻഹോൾ കെണി ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ വിട്ട് മടങ്ങി പോകുകയായിരുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇതിൽ വീണു പരുക്കേറ്റിരുന്നു. നഗരസഭയ്ക്ക് ഇതു സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.
നഗരസഭയുടെ അനുമതിയോടെയാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിന്റെ പേരിൽ അപകടാവസ്ഥ ഉണ്ടാക്കുന്നതിനെതിരെ നഗരസഭ നടപടി എടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ടൗൺ പ്രസിഡന്റ് ഇർഷാദ് പൊന്നാരത്ത് ആവശ്യപ്പെട്ടു.
സസ്യ മാർക്കറ്റിലെ വ്യാപാരത്തെ വരെ ബാധിക്കുന്ന വിഷയമായതിനാൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]