
ആലപ്പുഴ ∙ 30 നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റുകൾ ഇന്നുമുതൽ ഓൺലൈനായി ബുക്ക് ചെയ്യാം. https://nehrutrophy.nic.in എന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപന.
കൂടാതെ ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രധാന സർക്കാർ ഓഫിസുകളിലും ടിക്കറ്റുകൾ ലഭിക്കും.
നെഹ്റു പവിലിയനിൽ നാലുപേർക്കുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റിന് 25,000 രൂപയും ഒരാൾക്കുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റിന് 10000 രൂപയുമാണ്. നെഹ്റു പവിലിയനിലെ ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സിൽവർ 2500, കോൺക്രീറ്റ് പവിലിയനിലെ റോസ് കോർണർ 1500, വിക്ടറി ലെയ്നിലെ വുഡൻ ഗാലറി 500, ഓൾ വ്യൂ വുഡൻ ഗാലറി 400, ലേക്ക് വ്യൂ ഗോൾഡ് 200, ലോൺ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
ഓൺലൈൻ ടിക്കറ്റ് വിൽപന മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]