
ചെങ്ങന്നൂർ ∙ പൈപ്പിടൽ വൈകുന്നതു മൂലം കാരയ്ക്കാട് പാറയ്ക്കൽ –കോഴിപ്പാലം റോഡിന്റെ പുനർനിർമാണം വൈകുന്നെന്നു പരാതി. ആലപ്പുഴ, പത്തനംതിട്ട
ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡിന്റെ പത്തനംതിട്ട ഭാഗത്തെ നിർമാണം പൂർത്തിയായിരുന്നു. റോഡ് നിർമാണം തുടങ്ങിയിട്ട് എട്ടു മാസമായെങ്കിലും 5 കലുങ്കുകളുടെ പുനർനിർമാണമാണ് പൂർത്തിയായത്.
വിവിധ പ്രദേശങ്ങളിലുള്ളവർക്ക് എംസി റോഡിലേക്കെത്താൻ എളുപ്പമായതിനാൽ ഈ റോഡിനെ ആശ്രയിക്കുന്നവർ ഏറെയാണ്. 2.25 കോടി രൂപ ചെലവിലാണു പുനർനിർമാണം.
ജല അതോറിറ്റിയുടെ പൈപ്പിടൽ പൂർത്തിയായെങ്കിൽ മാത്രമേ ടാറിങ് നടത്താനാകൂ എന്നു പിഡബ്ല്യുഡി അസിസ്റ്റന്റ്.എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. അടിയന്തരമായി ജല അതോറിറ്റിയുടെ ജോലികൾ പൂർത്തിയാക്കുകയും ടാറിങ് നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]