മാന്നാർ ∙ കുടവെള്ളാരി എ,ബി പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന പെരുങ്കണ്ണാരി–തൊഴുപ്പാട് മൺപാത നവീകരിക്കണമെന്ന കർഷക ആവശ്യത്തിനു നടപടിയില്ലെന്ന് പരാതി. മാന്നാർ പഞ്ചായത്ത് 1,2 വാർഡുകളിലൂടെ കടന്ന് മുക്കം–വാലയിൽ ബണ്ടു റോഡിലെ നേന്ത്രവേലിയിലെത്തുന്ന ഈ പാതയ്ക്ക് മുക്കാൽ കിലോമീറ്റർ ദൈർഘ്യമുണ്ട്.
പാത നവീകരിച്ചാൽ 110 ഏക്കർ വരുന്ന കുടവെള്ളാരി എ, 236 ഏക്കറുള്ള കുടവെള്ളാരി ബി പാടശേഖഖരങ്ങളുടെ പുരോഗതിക്ക് ഏറെ പ്രയോജനകരമാകും.
കുട്ടനാടൻ പാക്കേജിൽ ഈ പാത നവീകരിക്കുന്നതിനു പദ്ധതിയിട്ടെങ്കിലും പിന്നീട് അതുപേക്ഷിച്ചു. കർഷകരും പാടശേഖര സമിതിയും ഒട്ടേറെത്തവണ റോഡ് നവീകരണം ആവശ്യപ്പെട്ടിട്ടും കൃഷി വകുപ്പോ, പഞ്ചായത്തോ മറ്റ് ഏജൻസികളോ ഒന്നും നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. 3 മീറ്റർ മാത്രം വീതിയുള്ള ഈ പാതയിലൂടെ ഭാരം വഹിച്ചു കൊണ്ടുള്ള വാഹനയാത്ര ഏറെ അപകടകരമാണ്.
നെല്ലുകയറ്റിയ വാഹനങ്ങൾ പോകുമ്പോൾ മൺപാത ഇടിഞ്ഞു റോഡിൽ പതിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ ഇവിടെ കൊയ്ത്തുനടക്കും.
അതിനുമുൻപ് റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

