കായംകുളം∙ കൃഷ്ണപുരം റെയിൽവേ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യു.പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം സംസ്ഥാന ബജറ്റിൽ തുക അനുവദിച്ച് കിഫ്ബി വഴി നിർമാണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 2017 ജൂലൈയിൽ ഭരണാനുമതി ലഭിച്ചിരുന്നു.
റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനാണ് നിർമാണ ഏജൻസി. 2018 ഡിസംബറിൽ കിഫ്ബിയിൽ നിന്നും 31.21 കോടി രൂപ നിർമാണത്തിനായി അനുവദിച്ചിരുന്നു. തുടർന്ന് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും സ്വകാര്യ വ്യക്തികളിൽ നിന്ന് കായംകുളം കിഫ്ബി തഹസിൽദാർ ഏറ്റെടുത്ത് ആർബിഡിസിക്ക് കൈമാറി.
2024 ഓഗസ്റ്റിൽ 36.15 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതി കിഫ്ബിയിൽ നിന്നും ലഭിച്ചു.
പ്രവൃത്തി കരാർ ചെയ്തെങ്കിലും ഒരു കരാറുകാരൻ മാത്രം പങ്കെടുത്തതിനാൽ 2024 നവംബറിൽ വീണ്ടും ടെൻഡർ ചെയ്തു. എന്നാൽ, തുക എസ്റ്റിമേറ്റ് തുകയേക്കാൾ 14.74 ശതമാനം അധികമായിരുന്നു.
ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. സർക്കാർ വിഷയം വിശദമായി പരിശോധിച്ച് മന്ത്രിസഭയിൽ അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഇപ്പോൾ കരാർ ഏറ്റെടുത്തിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

